Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ഇത്രയും പവർഫുൾ ആയത്?"
ലിങ്കപ്പണ്ണ:"അത്രയും ഒന്നും എനിക്കറിയില്ല. കഴിഞ്ഞ ഒരു എട്ട് പത്ത് വർഷമായിട്ട് അദ്ദേഹം പെട്ടെന്ന് അങ്ങ് വളർന്നു. അതിന് മുൻപ് അദ്ദേഹത്തിന് നല്ല പിടിപാടും എല്ലാമുണ്ടായിരുന്നു. പണ്ടത്തെ രാജ കുടുംബം ആണ്. ഈ നാട് മുഴുവൻ അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ആയിരുന്നു ഒരു നാളിൽ".
കന്നഡയിൽ ഉള്ള സംസാരം മുഴുവനും മനസ്സിലായില്ലെങ്കിലും ഏറെ കുറേ ഹന്നയ്ക്കും മനസ്സിലായി.
ഹന്ന:"അണ്ണാ, അപ്പോ അയാൾക്ക് എതിരെ ഇത് വരെ ഒരു കേസും ഇല്ലേ?"
ലിങ്കപ്പണ്ണ ചിരിച്ച് കൊണ്ട് മലയാളത്തിൽ "പോലീസ് സ്റ്റേഷൻ ഇരിക്കുന്നതെ അദ്ദേഹത്തിൻ്റെ സ്ഥലത്ത്, അദ്ദേഹം തന്ന കെട്ടിടത്തിലാ. പിന്നെ ആണോ കേസ്?"
ജോ:"എനിക്ക് എന്തായാലും അയാളുടെ മുഴുവൻ വിവരവും അറിയണം. പ്രത്യേകിച്ച് ഇന്നലെ നടന്ന രണ്ട് കൊലപാതകങ്ങളും എനിക്ക് തെളിയിക്കണം".
ലിങ്കപ്പണ്ണ:"സാർ, പുതിയതായത് കൊണ്ട് അറിയാത്തതാണ്. ഇവരെ ഒന്നും നേരിടാൻ നമ്മളെ കൊണ്ടൊന്നും ആകില്ല. സാറ് പേടിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം, ഒരു നാല് വർഷം മുൻപ് നടന്ന കാര്യമാണ്, അന്നത്തെ എസ്പിയും എഎസ്പിയും ചേർന്ന് ഇദ്ദേഹത്തിൻ്റെ എതിരെ ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്തു. പ്ലാൻ ചെയ്ത അന്ന് തന്നെ എസ്പിയുടെ ഭാര്യയെ ഉടുതുണി പോലുമില്ലാതെ ഇവിടത്തെ മാർക്കറ്റിൽ കൂടെ നടത്തിച്ചു. നാണക്കേട് സഹിക്കാൻ വയ്യാതെ ആ SP മടിക്കേരിയിൽ ഉള്ള SP ബംഗ്ലാവിൽ ആണ് സ്വയം വെടി വെച്ച് മരിച്ചത്. അറിയുമോ? ഞാൻ പറയുന്നതൊന്നു കേൾക്ക് സാർ, നമുക്ക് ഇത് വേണ്ട സാർ. വെറുതെ എന്തിനാ കുടുംബത്തിനെ വെച്ച് റിസ്ക് എടുക്കുന്നത്?"
ജോ:"എന്നിട്ട് എസ്പിയുടെ മരണം ഡിപ്പാർട്ട്മെൻ്റ് അന്വേഷിച്ചില്ലേ?"
ലിങ്കപ്പണ്ണ:"പിന്നെ അന്വേഷിക്കാതെ, ഭാര്യയുടെ
💬 Comments
View all comments