Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1[സാദിഖ് അലി]
നേരെ കയ്യോങ്ങി.."
"ഹാഫിസെ..."
വല്ലിപ്പാടെ മാസ്സ് എൻട്രി..
അടിക്കാനോങ്ങിയ കൈ വാപ്പ താഴെയിട്ടു.. മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ടു വിനീത വിധേയനായി നിന്നു..
"നിങ്ങളു പൊക്കൊ ഇനി ഇണ്ടാവില്ല.. ഞാൻ നോക്കികോളാം..". വല്ലിപ്പാടെ ഇടപെടലിൽ അത് തീർന്നു..
വല്ലുപ്പ എന്റെ ചെവിക്ക് പിടിച്ചു..
എന്നിട്ട് എന്നോട്..
" ഇതാണൊടാ തല്ല്!?.. ഇത് തലോടലല്ലെ.. തല്ലെന്ന് പറഞ്ഞാ മിനിമം കയ്യൊ കാലൊ ഒടിക്കണ്ടെ.."
"ഇനി ശരിയാക്കികോളാം.. വല്ലിപ്പ" ഞാൻ പറഞ്ഞു..
"ഹും നിങ്ങളു നന്നാവില്ല്യാ" വാപ്പ അടക്കം പറഞ്ഞുകൊണ്ട് അകത്തേക്ക് പോന്നു..
"അല്ലടാ എന്തിനായിരുന്നു തല്ലിയത്". വല്ലിപ്പ ഉമ്മറത്തെ കസേരയിൽ ഇരുന്നു.. ഞാൻ ചുവട്ടിലും
" അത്.. പിന്നെ..,!!
ഞാൻ തപ്പിതടഞ്ഞു..
അപ്പൊ അലീന വന്ന് വല്ലിപ്പാടെ പിന്നിലൂടെ കെട്ടിപിടിച്ചുകൊണ്ട്,
"വല്ലിപ്പ.. ഞാൻ പറയാം."
"ആം.. പറ"
ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നോക്കി നിന്നു..
അവൾ പറഞ്ഞു..
"സംഗതി വേറൊന്നുല്ല.. ഇന്നലെ അവന്മാർ ഒട്ടിച്ചത് ഒരു എ പടത്തിന്റെ പോസ്റ്ററാ."
"അതുകൊണ്ടെന്താാ"..
വല്ലിപ്പ ഇടക്ക് കയറി ചോദിച്ചു.
" നിക്ക് ഞാൻ പറയട്ടെ,., ആ പടത്തിലെ നായികയുടെ പേരെന്താന്നറിയൊ .."??
"എന്താ"?.. വല്ലിപ്പ ചോദിച്ചു..
" അതാണു പ്രശ്നം .... ആ പേരുള്ള സിനിമാ പോസ്റ്റർ ഒട്ടിച്ചതിനാ തല്ലിയത്... അതും ഏ പടം... ഹഹഹ.. "
അവളൊന്ന് ചിരിച്ചു..
"ഹാ ആ പേരെന്താ... "
"പേരൊ.. ഷാഹിന"
വല്ലിപ്പാടെ മുഖത്തെ ചിരിമാഞ്ഞു.. ഞാൻ വല്ലിപ്പാടെ മുഖത്തേക്കൊന്ന് നോക്കിയിട്ട് മുറ്റത്തേക്കിറങ്ങിപോയി.
അടുക്കളയിൽ ഉമ്മ... വാപ്പാട്..
"ദേന്ന്... "
"ഉം.."
"അൻവറിനെ ഇങ്ങനെ വിട്ടാ എങ്ങെന്യാ.".. പ്രായം മുപ്പത്തിനാലുകഴിഞ്ഞു..
" ഉം..
💬 Comments
View all comments