Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1[സാദിഖ് അലി]
എന്ത് ചെയ്യാന.. കുറെ ആലോചനകളുമൊക്കെ വന്നതല്ലെ.. അവൻ പിടിവാശീലല്ലെ.."
"നമുക്കെന്നാ ആ കാര്യം ഒന്നുകൂടി നോക്കിയാലൊ."
"ഏത് കാര്യം.."?
" ആ മേലേടെത്തെ കുട്ടീടെ.."
"അതും പറഞ്ഞ് എത്രവട്ടം അവന്റെ പിന്നാലെ നടന്നൂ ഞാൻ സമ്മദിച്ചൊ അവൻ"!? ഇല്ലല്ലൊ?
"ഒന്നുകൂടി നോക്ക്.. എന്തായാലും ഉടനെ വേണം.. അവന്റീ താന്തോന്നി സ്വഭാവം നിർത്താൻ അതാ പറ്റിയ വഴി.." ഉമ്മ നെടുവീർപ്പിട്ട്കൊണ്ട് പറഞ്ഞു..
"ഉം.." അതും പറഞ്ഞ് വാപ്പ പോയി.."
കണ്ടല്ലൊ ഇതാണു എന്റെ ഏകദേശസ്വഭാവം.. ബാക്കിയുള്ളത് വഴിയെ മനസിലാകും. വല്ലിപ്പ ഇഷ്ട്ടദാനമായി തന്ന ഒന്നര ഏക്കർ സ്ഥലത്ത് കൃഷിയാണു എന്റെ പരിപാടി.. അല്ല അതൊരു പേരു മാത്രം.. രാഷ്റ്റ്രീയം ആണു എന്റെ പണി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇവിടുത്തെ ലോക്കൽ സെക്രട്ടറി യാണു.
" ഞാൻ എറങ്ങാ"! ഉമ്മാടായി ഞാൻ പറഞ്ഞു
" രാവിലെ തന്നെ നീ എവിടേക്കാ.."?
"പറമ്പീപോണം.."!
" ഹൊ.. നല്ലബുദ്ധിയൊക്കെ തോന്നി തുടങ്ങിയൊ.. എന്റെ സല്പുത്രനു.."?..
"നല്ല ബുദ്ധിയൊന്നുമല്ല.... പോയിട്ട് അപ്പത്തന്നെ അവിടെന്ന് തിരിക്കും.. ഇന്ന് ലോക്കൽ കമ്മിറ്റി മീറ്റിങ്ങ് പറഞിട്ടുള്ള ദിവസാ.."
" അല്ലാതെ പണിയെടുക്കാനല്ലല്ലെ"?
"അവിടെ പണിക്കരുണ്ടല്ലൊ ..പിന്നെന്തിനാ ഞാനായിട്ട് വേറെ പണിയണെ.."!?
അതും പറഞ്ഞ് ഞാൻ ഉമ്മറത്തേക്കിറങ്ങി.. ഉമ്മറത്ത് വല്ലിപ്പ..ഇരിക്കുന്നു.
" ഞാൻ പൊവ്വാ വല്ലിപ്പ.. "!
" ടാ.. വല്ലൊം നടക്കൊ.."
കൈകൊണ്ട് കുപ്പിയുടെ ആക്ഷൻ കാട്ടി വല്ലിപ്പ..
ഞാൻ തലയൊന്നാട്ടി..എന്നിട്ട്
"ഉം.. ശരിയാക്കാം.. വൈകീട്ട്"!!
ഞാൻ ഫോണെടുത്ത് ഡയൽ ചെയ്തു.. ചെവിയിൽ വെച്ച്കൊണ്ട് ബെള്ളെറ്റ് സ്റ്റാർട്ട് ചെയ്തു..
"ഹലൊ"
"മറുതലക്കൽ വിനോദ്."
വിനോദ്- എന്റെ കളിക്കൂട്ടുകാരൻ, മനസാക്ഷിസൂക്ഷിപ്പുകാരൻ, ചൂടൻ
💬 Comments
View all comments