Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി]
ആ മുഖത്തേക്കിങ്ങനെ നോക്കുന്നതും ആദ്യമായാണു. കണ്ണുകളടച്ച് എന്റെ നെഞ്ചിൽ തളർന്ന് കിടക്കുന്ന അവളുടെ കൈയ്യിൽ പിടിച്ചു ഞാനൊന്ന് തഴുകി..
നെഞ്ചിൽ മുഖം ചേർത്ത് കിടക്കുന്ന അവളുടെ തലയിൽ താടിയമർത്തി ഞാൻ ഇരുന്നു...
പെട്ടന്ന്,
"സഖാവെ, വണ്ടി വന്നു.." ഏതൊ ലോകത്തായിരുന്ന ഞാൻ ഒന്ന് ഞെട്ടി..
"അ.. വന്നൊ.. " എന്ന് പറഞ്ഞ് ഞാനവളെ താങ്ങിപിടിച്ച് വണ്ടിയിൽ കയറ്റി..
കാവ്യയേയും കയറ്റി ഞങൾ ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്തു..
ക്ഷീണം മാറിയാൽ പോകാമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് അവിടെ അഡ്മിറ്റ് ചെയ്തു.
ഞാൻ സി ഐ ദിനേഷ് നെ വിളിച്ച് കാര്യം പറഞ്ഞു..
കുറച്ച് കഴിഞ്ഞ് അദ്ധേഹം വന്നു... ഞാൻ സംസാരിച്ചു.. കാര്യങ്ങളെല്ലാം..
"ആകെ ക്ഷീണത്തിലാണു... ഇപ്പൊ ചോദ്യവും ഉത്തരൊം ഒക്കെ വേണൊ.. നാളെ പോരെ"? .. ഞാൻ ചോദിച്ചു..
" ഉം.." അദ്ധേഹമൊന്ന് മൂളി..
കുറച്ച് കഴിഞ്ഞ് വിനോദും വന്നു..
"കിട്ടിയില്ലെടാ രക്ഷപെട്ടു..". അവൻ എന്നോട്..
" ഉം.." ഞാനൊന്ന് മൂളി..
അങ്ങനെ കുറെ കഴിഞ്ഞ്..,
ദിനേഷ് അവരോട്..
"ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലൊ രണ്ടാൾക്കും.."
രണ്ടാളും ഇല്ലെന്ന് തലയാട്ടി..
അവരെ രണ്ടുപേരെയും പോലീസ് വണ്ടിയിൽ തന്നെ വീട്ടിലെത്തിച്ചു..
പോരും വഴിയിൽ ദിനേഷ് എന്നോട്..
"അൻവറെ, ഈ സാജിതയെങ്ങന്യാ കാവ്യയുടെ കൂടെ വന്ന് പെട്ടത്"?
" എന്റെ പൊന്നൊ... എനിക്കറിയില്ല.. നിന്റെ പൊലീസ് മണ്ട കൊണ്ട് ഇനിയിപ്പൊ വേറെയെന്തെങ്കിലും പറഞ്ഞിണ്ടാക്കും... നീ . വണ്ടി നിർത്ത്.. "
ഞാനിറങ്ങി... പിന്നിൽ വന്നിരുന്ന വിനോദിന്റെ കൂടെ വീട്ടിലേക്ക് പോന്നു..
"വിനോദെ.. നിനക്കവനെ കണ്ടിട്ട് എന്തെങ്കിലും തോന്നിയൊ.."?
" അത് മാസ്ക്ക് ആണെന്നാണു എനിക്ക് തോന്നിയത്.." അവൻ
💬 Comments
View all comments