Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി]
നീ പറ.. ഞങ്ങൾ എങ്ങെനെയെങ്കിലും അബൂബക്കർ ഹാജിയോട് സംസാരിച്ച് സമ്മദിപ്പിക്കാം.. " വല്ലിപ്പ പറഞ്ഞു..
ഞാൻ പുറത്തേക്ക് തന്നെ നോക്കി നിന്നു.. മറുപടിയില്ലാതായപ്പൊ മൂത്താപ്പ വന്ന് എന്റെ തോളിൽ പിടിച്ചിട്ട്..
"നീയെന്തെങ്കിലുമൊന്ന് പറ അൻവറെ.."..
അങ്ങനെ നിന്നുകൊണ്ട് തന്നെ ഞാൻ പറഞ്ഞു..
" കഴിഞ്ഞ കുറെ നാളുകളായിട്ട് സാജിതയുടെ ഭാഗത്ത് നിന്ന് എന്തൊ ഒരു അടുപ്പം എന്നോടുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു..പക്ഷെ, എനിക്ക് അവളോട് അതുണ്ടായിരുന്നില്ല. മാത്രമല്ല എനിക്കാ മുഖത്ത് നോക്കാൻ കഴിയുമായിരുന്നില്ല."
"ഇപ്പോഴും എനിക്ക് അവളോട് പ്രണയമൊന്നുമില്ല.. ഒരു സൗഹൃദം എപ്പൊഴൊ ഈയിടെയായി ഉടലെടുത്തു..അത്രമാത്രം."
"പിന്നെ, അവൾക്ക് എന്നോടുള്ളത് എന്താന്നറിയാതെ പിന്നെങെനെയാ നമ്മൾ എന്തെങ്കിലും തീരുമാനിക്കുന്നത്"?..
ഞാൻ അതും പറഞ്ഞ് തിരിഞ്ഞ് അവരുടെ മുഖത്തേക്ക് നോക്കി..
അവർ എന്തൊ സംശയഭാവത്തോടെയും ദേഷ്യഭാവത്തോടെയും എന്നെ നോക്കികൊണ്ട്..
" അങ്ങെനെയെങ്കിൽ നീയെന്തിനാ അവളെ പെണ്ണുകാണാൻ വന്ന ചെക്കനെ തല്ലിയോടിച്ചത്"?.. മൂത്താപ്പ ദേഷ്യത്തോടെ..
ഞാനൊന്ന് ഞെട്ടി..
"തല്ലിയോടിച്ചൊ"?.. ആരു"?..
" പാഹ്..!!.. നായെ.. മുഖത്ത് നോക്കി നുണപറയുന്നോടാ..".
എന്ന് പറഞ്ഞ് മൂത്താപ്പയെന്റെ കരണം നോക്കി തന്നു ഒരെണ്ണം.
അത് കണ്ട് ചങ്ക് തകർന്ന വല്ലിപ്പ മിറ്റത്തേക്കിറങ്ങി.. മാവിൻ ചുവട്ടിൽ പോയി നിന്നു.. എന്നെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാൻ ആരെയും അനുവദിക്കുമായിരുന്നില്ല വല്ലിപ്പ.
എന്റെ കണ്ണ് ചുവന്നു തുടുത്തു.. ഒലിച്ചിറങ്ങാൻ തയ്യാറെടുത്ത് കണ്ണീർ തളം കെട്ടി .....
വാതിൽ പടിയിൽ ഉമ്മയും ഇറയത്ത് ഷമീനയും അലീനയും മൂത്തുമ്മയും മൂത്താപ്പയും നിൽക്കുന്നു.. എല്ലാവരും കേൾക്കാൻ പാകത്തിനു ഞാൻ..
"പറയുന്ന വാക്കും ചെയ്യുന്ന പ്രവർത്തിയും അൻവർ അലിക്ക് ഒന്നേയുള്ളു.. എനിക്ക് തോന്നിയാൽ ഞാൻ അവൾടെ
💬 Comments
View all comments