Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]
ചിത്രയത് കാര്യമാക്കാതെ ഫോണിൽ സംസാരം തുടർന്നു..
എന്റെ വീട്ടിൽ...,
വിനോദ് വന്ന് ഉമ്മറത്ത് വല്ലിപ്പയുമായി സംസാരിച്ചിരിക്കുന്നു.. ഞാൻ ഡ്രെസ്സ് മാറിയിറങ്ങിയപ്പോൾ..
"മോനെ.. കൈക്കിപ്പൊ എങ്ങെനെയുണ്ട്.." ഉമ്മാടെ ചോദ്യം എന്നോട്..
"ഹെയ്.. കുഴപ്പമൊന്നുമില്ല.. ഇന്നെലെ ഡ്രെസ്സീതപ്പൊ തന്നെ എയ്മായി. "
അതും പറഞ്ഞ് ഇറങ്ങാൻ തുടങ്ങവെ..
"അൻവറെ, അബൂബക്കർ ഹാജി വിളിച്ചിരുന്നു.." വാപ്പയെന്നോട്
ഒരു അങ്കലാപ്പ് നിറഞ്ഞ ചിരിയോടെ ഞാൻ..
"ഉം.. എന്തിനു'?..
" നമ്മളോട് അങ്ങോട്ട് ചെല്ലാൻ.."
അറിയാത്ത മട്ടിൽ ഞാൻ പിന്നേം..
"എന്താ കാര്യം.."
അടുത്ത് നിന്ന ഉമ്മ എന്നോട്...
"എടാ പൊട്ടാ... നിന്റേം സാജിതാടേം നിക്കാഹ് ഉറപ്പിക്കാനാ ചെല്ലാൻ പറയണെ"...
ഞാൻ വളരെ സന്ദോഷത്തോടെ.... വിശ്വസിക്കാനാവാതെ...
" ഓഹ്... അതാണൊ.... അതിനു അവൾടെ കെഴങ്ങന്മാരായ ആങ്ങളമാർ സമ്മദിച്ചൊ.."? ഞാൻ ചോദിച്ചു..
"ഉം.. എല്ലാവരും സമ്മദിച്ചു..". വല്ലിപ്പ ഉമ്മറത്തുനിന്നെണീറ്റ് വന്ന് എന്നോട്..
സന്ദോഷം അടക്കാനാവാതെ ഞാൻ നിന്നു..
" ഞാനും നിന്റെ ഉമ്മയും മൂത്തുമ്മയും മൂത്താപ്പയും വല്ലിപ്പയും ഇന്ന് തന്നെ അങ്ങോട്ട് പോകുന്നുണ്ട്.. ". വാപ്പ പറഞ്ഞു..
" മോളെ കണ്ടിട്ട് കുറച്ചായി...". ഉമ്മയും പറഞ്ഞു..
ഞാനൊന്ന് മൂളി..
ഞാൻ സന്ദോഷത്തിന്റെ കൊടുമുടിയിലേക്ക് കയറി..
"നിങ്ങളു പോയിട്ട് വാ.. ഞാനിറങ്ങാ..". അതും പറഞ്ഞ് ഞാൻ വിനോദിനേം വിളിച്ചിറങ്ങി..
പെട്ടന്ന് തിരിഞ്ഞ് ഞാൻ..
"അടുത്ത ഒരു ഡേറ്റ് തന്നെ വെക്കണം ട്ടാാ.."
"ഉം.. ചെക്കനു ദൃതിയായൊ...". മൂത്തുമ്മ പറഞ്ഞ് ചിരിച്ചു.. മറ്റുള്ളവരും..
ഞാൻ വണ്ടീ കേറി പുറപെട്ടു...
പാർട്ടീ ജില്ലാകമ്മിറ്റി ഓഫീസിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു.. അവിടെ പോയി നേരെ ഞാനെന്റെ ഓഫീസിലെത്തി..
കുറച്ച് നിവേദനങ്ങളും അപേക്ഷകളും ഉണ്ടായിരുന്നു..
💬 Comments
View all comments