Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]
ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും..". ഞാൻ പറഞ്ഞു..
എന്തൊ അമളി പറ്റിയ പോലെ അവൾ തലക്ക് കൈ വെച്ച് എന്തൊക്കെയൊ പിറുപിറുത്തു...
ചിത്ര തന്റെ ഓഫീലിസിലേക്ക് വിളിച്ച് അവിടെത്തെ സിസിടിവി ഫൂട്ടേജ് എടുപ്പിച്ചു..
ശേഷം കണ്ട്രോൾ റൂമിൽ വിളിച്ചു..
സിസിടീവിയിൽ നിന്ന് ലഭിച്ച കാറിന്റെ നമ്പർ വെച്ച് സിറ്റി മുഴുവൻ അരിച്ചുപെറുക്കാൻ നിർദ്ദേശം നൽകി..
"അല്ലാ നിന്റെ കൈക്കെന്തുപറ്റീതാ"?.. അവളെന്നോട്..
" അത്..."... ഞാനൊന്ന് പതറി..
പെട്ടന്നൊരു നുണ നാവിൽ വന്നില്ല.. ഒന്നാലോച്ചിച്ച് ഞാൻ..
"അതൊന്ന് വീണതാ.."
അവളൊന്ന് മൂളി..
ചിത്ര ദൃതിയിൽ എന്റെ ഓഫീസിൽ നിന്നിറങ്ങി..
" ഹെയ്.. നിക്ക് ഞാനും വരാം..". എന്ന് പറഞ്ഞ് ഞാനുമിറങ്ങി..
ഞങ്ങൾ അവളുടെ വണ്ടിയിൽ....
ഒരു മണിക്കൂറിനു ശേഷം...
അലനേം ജോബിയേം കൊണ്ടുപോയ സ്ഥലം കൃത്യമായി മനസിലാക്കുന്നു.
സിറ്റിയിൽ നിന്നും അൽപ്പം മാറി സ്തിതിചെയ്യുന്ന
ആ വലിയ ഗോഡൗണിനു മുമ്പിൽ ഞങ്ങളുടെ വണ്ടി നിന്നു..
ഞങ്ങളിറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചു... ശേഷം ഉള്ളിലേക്ക് നടന്നു..
ഉള്ളിൽ, ചുമരുകൾക്ക് ഇടവട്ടം വെച്ചിട്ടുള്ള വലിയ ഇരുമ്പ് കമ്പിയിൽ തലയറുക്കപെട്ട് തലകീഴായി കെട്ടിതൂക്കപെട്ട അലന്റേം ജോബിയിടേം മൃതദേഹങ്ങൾ.. കണ്ട് ചിത്രയൊന്ന് ഞെട്ടി...
ചിത്ര പിറുപിറുത്തുകൊണ്ട് ഫോഴ്സ് നെ വിളിച്ചു... അനന്തരനടപടികൾക്ക് ഉത്തരവിട്ടു..
കുറച്ച് മാറി അവിടെ ചുമരിൽ ചോരകൊണ്ടെഴുതിയ വാക്ക് ഞങ്ങൾ ശ്രദ്ധിച്ചു..
"THE END"
ചെറുതായ് പുഞ്ചിരിച്ചുകൊണ്ട് ഞാൻ തിരിഞ്ഞ് നടന്നു.. ചിത്രയപ്പോഴും അവിടെയെന്തൊക്കെയൊ ആലോചിച്ച് നിൽക്കുന്നു...
പുറത്ത് വിനോദ് വണ്ടിയുമായെത്തി... ഞാനതിൽ കയറി പോന്നു...
ഞാൻ എന്റെ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു..
മറുതലക്കൽ ഫോൺ അറ്റെൻഡ് ചെയ്തു..
ഉടൻ
💬 Comments
View all comments