Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax]
അപ്പുറവശത്തേക്ക് മറഞ്ഞു..
'ഒന്ന് നോക്കികളയാം'. ഞാൻ മനസിൽ കരുതികൊണ്ട്..
ഞാൻ പിന്നാലെ നടന്നു..
അയാൾ വീടൊന്ന് ചുറ്റി... പിന്നിൽ ഞാനും
'മൈരു കള്ളനാണൊ.. എന്തായാലും നോക്കാം അവനെന്താ ചെയ്യണെന്ന്". ഞാൻ മനസിൽ പറഞ്ഞു..
അയാൾ സാജിതാടെ റൂമിനു താഴെയെത്തി.. താഴെയുണ്ടായിരുന്ന കോണിയെടുത്ത് ചാരുന്നു..
പെട്ടന്ന് എന്റെയുള്ളിൽ ഇടിമിന്നൽ പോലെ ജഗനാഥിനെ ഓർമ്മ വന്നു...
അയാൾ ചാരിയ കോണിയിലൂടെ കയറാൻ തുടങ്ങി...
അയാൾ സാജിതാനെ അപായപെടുത്താൻ വന്നയാളാണെന്ന് എനിക്ക് മനസിലായി..
ഞാൻ പെട്ടന്ന് ഓടിച്ചെന്ന് കോണിയിൽ ആഞ്ഞ് ചവിട്ടി..
അയ്യാളും കോണിയും ഇടിഞ്ഞ്പൊളിഞ്ഞ് വലിയ ശബ്ദത്തോടെ താഴെ വീണു..
ശബ്ദം കേട്ട് വീട്ടിൽ ലൈറ്റ് തെളിഞ്ഞു..
അത് കണ്ട അയ്യാൾ ഓടി ... മതിലെടുത്തു ചാടി.. ഓടി..കൂടെ ഞാനും.
കുറച്ച് മാറി , ആളൊഴിഞ്ഞ സ്ഥലത്ത് അയാൾ അയ്യാളുടെ വാഹനം പാർക്ക് ചെയ്തിരുന്നു..അയാളതിൽ കയറാൻ തുടങ്ങവെ ഞാൻ പിന്നിൽ നിന്ന് പിടിച്ച് വലിച്ചു താഴെയിട്ടു. .. നെഞ്ചിൽ ആഞ്ഞു ചവിട്ടികൊണ്ട് ഞാൻ അയ്യാളെ പിടിച്ചെഴുന്നേൽപ്പിച്ചു വലതുകൈ കൊണ്ട് വയറ്റിൽ ശക്തിയായി ഇടിച്ചു. ഇടം കൈ കൊണ്ട് മുഖത്തും. അയാൾ കുറച്ചപ്പുറത്ത് മാറിവീണു..
പെട്ടന്നുള്ള എന്റെ അക്രമണത്തിൽ അയ്യാൾ ഒന്ന് പതറി.
" ഹൊ.. എന്നാ ഇടിയാ നൊന്തൂട്ടാ"..
അയാളതും പറഞ്ഞെണീറ്റു.. മുഖത്ത് വെച്ചിരുന്ന മാസ്ക്ക് എടുത്തുമാറ്റി.
ആ മുഖം കണ്ട് ഞാൻ ആദ്യമൊന്ന് ഞെട്ടിയെങ്കിലും ദേഷ്യം കൊണ്ട് ഞാൻ വിറച്ചു..
അത് ജഗനാഥ് ആയിരുന്നു..
ഞാൻ ജഗനാഥിനു നേരെ ഓടിയടുത്തു.. കാലുയർത്തി ചവിട്ടി.. അവനൊന്ന് ഒഴിഞ്ഞുമാറി.. അവനെന്നെ പിന്നിൽ നിന്ന് ഷർട്ടിൽ പിടിച്ചു വലിച്ചെറിഞ്ഞു.. വീണുകിടന്ന എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു
💬 Comments
View all comments