Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
എന്നൊന്നും വിളിക്കണ്ട ഇക്ക, ഹരി ന്ന് വിളിച്ചോ...
ജമാൽ ഒന്ന് പുഞ്ചിരിച്ചു...
ഹരി : ഇക്ക, എനിക്കൊന്നു കമ്പനിയിൽ കയറണം, ഒരു 10 മിനുട്ട്, അതുവരെ നിങ്ങൾ ഒന്ന് വണ്ടിയിൽ ഇരിക്കണം, ഇവിടെ തന്നെയാ പെട്ടെന്ന് വരാം..
ജമാൽ : ഓ, അതിനെന്താ.... ഞങ്ങള്ക്ക് ദൃതി ഒന്നും ഇല്ല, ഹരി പോയിട്ട് വാ...
കമ്പനിയുടെ മുന്നിൽ വണ്ടി നിർത്തിയ ഹരി, എൻജിൻ ഓഫ് ചെയ്യാതെ ഓഫീസിലേക്ക് കയറി പോയി... നേരെ പോയത് വിമലിന്റെ അടുത്തേക് ആയിരുന്നു, വേറെ ഒന്നിനും വേണ്ടി അല്ല, പെങ്ങൾ വിളിക്കുമ്പോ ഹരി കമ്പനിയിൽ തന്നെ ഉണ്ടായിരുന്നെന്ന് വിമൽ പറയണം, അതിന് വിമലിനെ സോപ്പ് ഇടാൻ ആണ് പോയത്.. അല്ലെങ്കിൽ പെങ്ങളുടെ വായിൽ ഇരിക്കുന്നത് ഹരി കേൾക്കേണ്ടി വരും..
ഹരി : വിമൽ, കാര്യങ്ങൾ ഒക്കെ എങ്ങനെ പോയി...
വിമൽ : ഒരു കുഴപ്പവും ഇല്ല സർ, ഞാൻ ഉണ്ടാലോ...
ഹരി : അടക്കാർ ആയില്ലേ??
വിമൽ : ആ സർ, ദാ അടക്കൽ ആയി... സിസ്റ്റം ക്ലോസ് ചെയ്യണം അത്രേ ഉള്ളു...
ഹരി : എങ്കിൽ ഞാൻ റൂമിലേക്കു പോവട്ടെ, നാളെ വരാം...
വിമൽ : ശെരി, സർ പോയിക്കോ..
ഹരി : വിമൽ..... പിന്നെ......
വിമൽ : എന്താ സർ, എന്തെങ്കിലും വേണോ??
ഹരി : അത് പിന്നെ...... ശില്പയും അളിയനും ചോദിച്ചാൽ ഞാൻ ഇവുടെ തന്നെ ഉണ്ടായിരുന്നു എന്ന് പറയണം.... പുറത്ത് പോയത് പറയരുത്...
വിമൽ ചിരിച്ചു കൊണ്ട്....
വിമൽ : അതൊക്കെ ഞാൻ നോക്കിക്കോളാം സർ, പേടിക്കണ്ട...
ഹരി
💬 Comments
View all comments