Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
വേറെ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു, നാട്ടിൽ അച്ഛൻ അമ്മ അങ്ങനെ ആരൊക്കെയോ ഉണ്ടെന്ന് ഹരിക്ക് അറിയാം, അത്ര തന്നെ..
ഹരി : വിമൽ, ഞാൻ കുറച്ചു കഴിഞ്ഞു ഒന്ന് പുറത്ത് പോവും, ഇവിടുത്തെ കാര്യങ്ങൾ വിമൽ നോക്കിക്കോളും അല്ലെ??
വിമൽ മനസ്സിൽ ചിരിച്ചു, അല്ലെങ്കിലും ഇയാൾ ഇവിടെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല.. ഞാൻ തന്നെ അല്ലെ എലാം നോക്കുന്നത്, പുറത്ത് പോയാൽ പിന്നെ ദുബായ് മരുഭൂമി മൊത്തം കറങ്ങിയിട്ട് വായിക്കിട് കമ്പനി അടക്കാർ ആവുമ്പളെ ഹരി തിരിച്ചു വരുള്ളൂ എന്ന് വിമലിന് നല്ല പോലെ അറിയാമായിരുന്നു...
വിമൽ : അത് ഞാൻ നോക്കിക്കോളാം സർ, സർ പോയിക്കോ...
ഹരി : എന്ന ശെരി, ഞാൻ ഇറങ്ങുവാ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി..
"എന്തിന് " വിമൽ മനസ്സിൽ പറഞ്ഞു.. "ദേശാടന പക്ഷി പോലും ഇത്രയും നാട് കറങ്ങില്ല, വല്ലാത്തൊരു മനുഷ്യൻ തന്നെ "
ഹരി ഓഫീസിൽ നിന്നും ഇറങ്ങി പോയി, നേരെ വണ്ടി കയറി.. ദുബായ് മരുമ്പുമിയിലേക് വെച്ചു പിടിച്ചു, ഡീസൽ ഫുൾ ടാങ്ക് അടിക്കാനും, ഉച്ചക്ക് ഉള്ള ഫുഡ് വാങ്ങാനും ഹരി മറന്നില്ല...52 ഡിഗ്രി ചൂടിലും, AC യിൽ കുളിച്ചു ഹരി മരുഭൂമി പാഞ്ഞു കയറി... കറങ്ങി കറങ്ങി സമയം പോയതറിഞ്ഞില്ല, 4:30 ആയിരിക്കുന്നു...5:00 മണിക്ക് കമ്പനി അടക്കും, അതിനു മുന്നേ തല കാണിക്കണം... ഹരി മരുഭൂമി തിരിച്ചിറങ്ങാൻ തുടങ്ങി.... വിജനമായ മരുഭൂമിയുടെ നടുവിലൂടെ ഒരു റോഡ്, വല്ലപോഴും ഒരു വണ്ടി വന്നാൽ ആയി, ഹരി കുതിച്ചു... കുറച്ച് അകലെ
💬 Comments
View all comments