Chapter Title : ഹരി ജിത് : The Saviour [ഫിർഔൻ]
ഒരു സിടാൻ കാർ നിർത്തിയിട്ടിരിക്കുന്നത് ഹരി കണ്ടു, വണ്ടിക് പണി കിട്ടിയതാണ്, ഇപ്പോ ലിഫ്റ്റ് ചോദിച്ചു ഇറങ്ങിക്കോളും തെണ്ടികൾ, ഹരി പിറു പിറുത്തു... റോഡിന്റെ മുന്നിൽ കയറി നിന്നാലും നെഞ്ചത്തൂടെ കയറ്റുന്നതല്ലാതെ ഞാൻ നിർത്തില്ലെടാ തെണ്ടികളെ, ഹരി മനസ്സിൽ പറഞ്ഞു.. വണ്ടിയുടെ വേഗത കൂടി... സിടാന്റെ അടുത്ത് ഏതാറായപ്പോൾ ഒരു മനുഷ്യൻ മുന്നിൽനിന്നും രണ്ട് കയും വീശി കാണിക്കുന്നത് ഹരി കണ്ടു, എത്രയൊക്കെ നിർത്തണ്ട എന്ന് വിചാരിച്ചാലും അയാളുടെ മുഖം കണ്ടപ്പോൾ ഹരിയുടെ മനസ് അലിഞ്ഞു... പറന്നു വരികയാരുന്ന ഹരിയുടെ വണ്ടിയുടെ വേഗത കുറഞ്ഞു.. അവസാനം ആ സിടാന്റെ മുന്നിൽ എത്തിയപ്പോൾ അത് നിന്നു...
ഒരു 50 വയസ് തോന്നിക്കുന്ന ഒരു മനുഷ്യൻ ഹരിയുടെ അടുത്തേക് വന്നു, ഹരിയെ കണ്ടപ്പോൾ തന്നെ മലയാളി എന്ന് മനസിലായത് കൊണ്ടാവാം " ഒന്ന് സഹായിക്കുമോ " എന്ന് അയാൾ മലയാളത്തിൽ തന്നെ ചോദിച്ചു, "എന്താ എന്തു പറ്റി " എന്ന് ഹരിയും തിരുച്ചു ചോദിച്ചു....
അയാൾ : കുടുംബവുമായി ഒന്ന് മരുഭൂമി കാണാൻ വന്നതാ, വണ്ടി പണി തന്നു, 3, 3:30 മണിക്കൂർ ആയി ഇവിടെ നില്കുന്നു ഒരു വണ്ടി പോലും ഇതുവഴി വന്നില്ല...
ഇവിടെ നിന്ന് വണ്ടി ശെരിയാക്കി കൊടുക്കാൻ ഉള്ള ടൈം ഇല്ല, അല്ലെങ്കിലും തനിക് മെക്കാനിക് പണിയൊന്നും അറിയില്ലലോ... കമ്പനി അടക്കും മുൻപ് എത്തുകയും വേണം.... കൂടെ കൂട്ടാം, എവിടെയാണ് ഇറക്കി വിടേണ്ടതെന്ന് വെച്ചാൽ വിടാം, നാളെ വന്ന് വണ്ടി എടുത്തോട്ടെ, ഹരി മനസ്സിൽ പറഞ്ഞു..
ഹരി : വണ്ടി ഇവിടെ കിടക്കട്ടെ,എവിടെയാ നിങ്ങൾക് പോവേണ്ടത്തെന്നു
💬 Comments
View all comments