Chapter Title : ഹരികാണ്ഡം 2 [സീയാൻ രവി]
വേണ്ടായിരുന്നല്ലോ എന്നൊരു ഭംഗിവാക്കും പറഞ്ഞവൾ എന്നെ അകത്തേക്ക് ക്ഷണിച്ചു.
സാമാന്യം വലിയ വീട്, മനോഹരമാക്കി വെച്ചിരിക്കുന്ന ഉൾഭാഗം. സ്വീകരണ മുറിയിൽ ഉള്ള ഷോകേസിൽ നിറയെ ട്രോഫികളും പതക്കങ്ങളും. എൻ്റെയും ചേട്ടൻ്റെയുമാ, ഞാൻ നോക്കുന്ന കൊണ്ടാകണം അവൾ പറഞ്ഞു. അമ്മയാണെന്നു തോന്നുന്നു, ഒരു സ്ത്രീ പുറത്തേക്കു വന്നു, ഹരിക്കു വരാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ, ഞാൻ ചിരിച്ചു ഇല്ലെന്നറിയിച്ചു.
വനജക്കു ഡാൻസിലും പാട്ടിലും സ്കൂളിൽ നിന്നും കോളേജിൽ നിന്നും കിട്ടിയതാ ഇതൊക്കെ, അവളുടെ ചേട്ടൻ്റെയും ഉണ്ട് കൊറേ, ഞാൻ ചിരിച്ചിട്ട് പറഞ്ഞു, എനിക്കറിയില്ലായിരുന്നു വനജ പാടുമെന്നും ഡാൻസ് ചെയ്യുമെന്നും. ചേട്ടൻ എവിടെ എന്ന ചോദ്യത്തിന് വനജ ആണ് ഉത്തരം തന്നത്, തിരുവനന്തപുരത്താണ്, ചേട്ടന് സെക്രെട്ടറിയേറ്റിലാണ് ജോലി. ചേടത്തിയമ്മക്കും അവിടെ തന്നെ ആണ് ജോലി. കുടുംബമായിട്ടു അവിടെ ആണ്. അപ്പോഴേക്കും അമ്മ ചായ കൊണ്ട് വന്നു. ഞാൻ സോഫയിൽ ഇരുന്നു ചായ കുടിച്ചു.
വനജയുടെ അച്ഛൻ, ഞാൻ ഒന്ന് ചോദിച്ചു നിർത്തി. രണ്ടാഴ്ചയായി ചേട്ടൻ്റെ കൂടെ തിരുവനന്തപുരത്താ, ചേട്ടൻ്റെ വീട്ടിൽ കുറച്ചു മരാമത്തു പണികൾ, അച്ഛൻ അവിടെ അതൊക്കെ ഒന്ന് നോക്കി നടത്തിയിട്ടേ വരൂ. ചേട്ടനും ചേച്ചിയും
ഓഫീസിൽ പോയാൽ പിന്നെ പണികൾ ഒക്കെ ഒരു മേൽനോട്ടം. പിന്നെ അമ്മ കാണാത്തതു കൊണ്ട് അത്യാവശ്യം കുടിക്കുകയും ആകാമല്ലോ. അവൾ ഒന്ന് ചിരിച്ചു. നീ പോടീ, അച്ഛൻ അങ്ങിനെ കുടിക്കാറൊന്നുമില്ല, അവളുടെ അമ്മ ഭർത്താവിനെ ന്യായീകരിക്കാൻ ശ്രമിച്ചു. പിന്നേ ഞാൻ കാണാറുള്ളതല്ലേ, രണ്ടും കൂടി ഉള്ള വഴക്കും പിന്നെ വഴക്കു തീർക്കലും, അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചിരിക്കാൻ കൂടി.
ഇത് വനജയുടെ വീടാണോ, ചായ കുടിക്കുന്നതിനിടയിൽ സംശയം തീർത്തു. അതെ, ചേട്ടൻ അവിടെ വീട് വാങ്ങിയപ്പോ ഈ വീട് എൻ്റെ പേരിൽ ആക്കി. എൻ്റെ ഹസ്ബൻഡ് കല്യാണത്തിന് ശേഷം ഇവിടെയാണ് താമസം. അവളുടെ അമ്മ ഒരു കല്യാണ ആൽബവുമായി വന്നു, വനജയുടെയാ, ഞാൻ ചിരിച്ചും കൊണ്ട് ആൽബം വാങ്ങി കാണാൻ തുടങ്ങി.
മനോഹരിയാണവൾ കല്യാണ വേഷത്തിൽ, നിറയെ സ്വർണ്ണവും അണിഞ്ഞു ചുവന്ന പട്ടുസാരിയിൽ, തീരെ മെലിഞ്ഞിട്ടാണിരിക്കുന്നത്. ഫോട്ടോയിൽ സുന്ദരിയായിട്ടുണ്ട്, ഞാൻ മനസ്സിൽ
💬 Comments
View all comments