Chapter Title : ഹരികാണ്ഡം 2 [സീയാൻ രവി]
നോക്കി നടത്തിയിട്ടേ വരൂ. ചേട്ടനും ചേച്ചിയും
ഓഫീസിൽ പോയാൽ പിന്നെ പണികൾ ഒക്കെ ഒരു മേൽനോട്ടം. പിന്നെ അമ്മ കാണാത്തതു കൊണ്ട് അത്യാവശ്യം കുടിക്കുകയും ആകാമല്ലോ. അവൾ ഒന്ന് ചിരിച്ചു. നീ പോടീ, അച്ഛൻ അങ്ങിനെ കുടിക്കാറൊന്നുമില്ല, അവളുടെ അമ്മ ഭർത്താവിനെ ന്യായീകരിക്കാൻ ശ്രമിച്ചു. പിന്നേ ഞാൻ കാണാറുള്ളതല്ലേ, രണ്ടും കൂടി ഉള്ള വഴക്കും പിന്നെ വഴക്കു തീർക്കലും, അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചിരിക്കാൻ കൂടി.
ഇത് വനജയുടെ വീടാണോ, ചായ കുടിക്കുന്നതിനിടയിൽ സംശയം തീർത്തു. അതെ, ചേട്ടൻ അവിടെ വീട് വാങ്ങിയപ്പോ ഈ വീട് എൻ്റെ പേരിൽ ആക്കി. എൻ്റെ ഹസ്ബൻഡ് കല്യാണത്തിന് ശേഷം ഇവിടെയാണ് താമസം. അവളുടെ അമ്മ ഒരു കല്യാണ ആൽബവുമായി വന്നു, വനജയുടെയാ, ഞാൻ ചിരിച്ചും കൊണ്ട് ആൽബം വാങ്ങി കാണാൻ തുടങ്ങി.
മനോഹരിയാണവൾ കല്യാണ വേഷത്തിൽ, നിറയെ സ്വർണ്ണവും അണിഞ്ഞു ചുവന്ന പട്ടുസാരിയിൽ, തീരെ മെലിഞ്ഞിട്ടാണിരിക്കുന്നത്. ഫോട്ടോയിൽ സുന്ദരിയായിട്ടുണ്ട്, ഞാൻ മനസ്സിൽ തോന്നിയത് പറഞ്ഞു. വനജ ഒന്ന് ചിരിച്ചു. കുട്ടിയായതിനു ശേഷമായിരിക്കും തടി വെച്ചത്, കുട്ടിയെവിടെ എന്ന ചോദ്യത്തിന് ഉറങ്ങുകയാണെന്നു അമ്മയാണ് ഉത്തരം പറഞ്ഞത്.
വനജ സോഫയിൽ അടുത്ത് ഇരുന്ന് എനിക്ക് ആൽബത്തിലെ ഫോട്ടോകൾ പറഞ്ഞു തന്നു. കൂട്ടുകാരികളും സ്വന്തക്കാരും, എല്ലാ ഫോട്ടോകളും അവൾ വിവരിച്ചു. അവളുടെ കെട്ട്യോനൊരു മക്കുണ ഭാവം, ഒന്നും പറയാൻ പോയില്ല. കെട്ട്യോൻ എവിടെ എന്നു അപ്പോഴാണ് ചോദിച്ചത്, അവൻ്റെ വീട്ടിൽ പോയിരിക്കുകയാണത്രെ, നാളെ വൈകിട്ട് വരും.
ഫോട്ടോകൾ കാണിച്ചു കാണിച്ചു അവൾ ഇപ്പോഴെൻ്റെ അടുത്തു ചേർന്നാണിരിക്കുന്നതു. വിയർപ്പിൻ്റെയും തലയിൽ ചൂടിയ മുല്ലപ്പൂവിൻ്റെയും
💬 Comments
View all comments