0%

Chapter Title : ഹരികാണ്ഡം 2 [സീയാൻ രവി]

Author : Kambikathakal Read All Parts 1.1K
കൈകൾ പിടിച്ഛ് സോഫയിലേക്കിരുത്തി, അടുത്തിരുന്നു.
ഇച്ചിരെ കുടിച്ചെന്നല്ലേ ഉള്ളൂ ചേച്ചീ, സാരമില്ല, രാവിലെ ആകുമ്പോഴേക്കും ശരി ആയിക്കൊള്ളും എന് പറഞ്ഞപ്പോഴേക്കും ചേച്ചി കരഞ്ഞു തുടങ്ങി. ഞാൻ മടുത്തു കണ്ണാ, ചേച്ചി കരയുന്നതിനിടയിൽ പറഞ്ഞൊപ്പിച്ചു. ഞാൻ ചേച്ചിയെ എന്നോട് ചേർത്ത് പിടിച്ചാശ്വസിപ്പിക്കാൻ ശ്രമിച്ചു. ചേച്ചി എന്നോട് പറ്റിച്ചേർന്നു കരഞ്ഞു കൊണ്ടിരുന്നു, എൻ്റെ കൈകൾ മുടിയിലും പുറത്തും തഴുകിക്കൊണ്ടിരുന്നു. അൽപ്പമൊന്നു കരച്ചിൽ അടങ്ങിയപ്പോൾ ഞാനാ മുഖമെൻ്റെ കൈകളിൽ എടുത്തു കരയാതെ ചേച്ചീ, ഞാനില്ലേ കൂടെ എന്ന് പറഞ്ഞു. ചേച്ചി കരഞ്ഞു കൊണ്ട് എൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഒന്നുകൂടെ ഞാനാ മുഖമുയർത്തി കണ്ണീരു തുടച്ഛ് എ കവിളിൽ ഒന്നുമ്മ വെച്ചു. ചേച്ചി എൻ്റെ മുഖത്തേക്കൊന്നു നോക്കി, ഞാൻ രണ്ടു കവിളിലും മൃദുവായി ചുംബിച്ചു. ചേച്ചി കണ്ണിമയ്ക്കാതെ എന്നെ നോക്കിയിരുന്നു, എൻ്റെ ചുണ്ടുകൾ ആ നെറ്റിയിൽ കൂടി ഒന്ന് മുത്തി, ചേച്ചി ഒന്നും മിണ്ടാതെ എന്നെ കെട്ടിപ്പിടിച്ചു അവിടെ ഇരുന്നു. എത്ര നേരം ഇരുന്നെന്നു അറിയില്ല, പുറത്തൊരു മഴ പെയ്തു തുടങ്ങി. ചേച്ചിയെ എന്നോട് ചേർത്ത് ഇരിപ്പോരു സുഖമാകാതെ വന്നപ്പോൾ ചേച്ചിയെ വിടാതെ ഞാൻ പുറകിലേക്ക് ചാരി. എന്നോട് ചേർന്ന് നീങ്ങി ചേച്ചി എന്നോട് ഒട്ടിപ്പിടിച്ചിരുന്നു. ഞാൻ പതിയെ സോഫയിലേക്ക് ചെരിഞ്ഞ് ചേച്ചിയെ നെഞ്ചോട് ചേർത്ത് അവിടെ കിടന്നു. കിടക്കാണെന്നു പറയാൻ പറ്റില്ല, കിടപ്പും ഇരിപ്പും അല്ലാത്ത ഒരു പൊസിഷൻ. ഇടക്കാ നെറ്റിയിൽ ഓരോ ഉമ്മ കൊടുത്തു കൊണ്ടിരിന്നു. ചേച്ചി കരച്ചിൽ നിർത്തിയിരിക്കുന്നു, എന്താ ചേച്ചി ശെരിക്കും പ്രശ്നം ഞാൻ ചോദിച്ചു. ഇടറിയ ശബ്ദത്തിൽ ചേച്ചി പറഞ്ഞു, കണ്ണാ, സാറ് മിക്കവാറും

💬 Comments

View all comments