Chapter Title : ഹരികാണ്ഡം 3 [സീയാൻ രവി]
ഇന്നലെ, ആരോ കാണിച്ചു തന്നാരുന്നു.
ഞാനും അമ്മയും കൂടിയാണ് കൈമൾ സാറിനെ കാണാൻ പോയത്. അദ്ദേഹം അന്ന് സ്റ്റേറ്റ് ബാങ്കിൻ്റെ ഓഫീസറായിരുന്നു. ബാങ്കിൽ പോയി ആണ് കണ്ടത്. ചെന്ന് എൻ്റെ സർട്ടിഫിക്കറ്റുകൾ ഒക്കെ കാണിച്ചുകൊടുത്തു. സാറിൻ്റെ ക്യാബിനിൽ ഇരുന്ന് ഞങ്ങൾ സംസാരിച്ചു, ഇടയ്ക്ക് എന്നോട് അദ്ദേഹം പുറത്തു പോയി ഇരിക്കാൻ പറഞ്ഞു.
അമ്മയും കൈമൾ സാറും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അമ്മ വീട്ടിലേക്കു പോകുന്ന വഴി പറഞ്ഞു, നിനക്കിഷ്ടപ്പെട്ട കല്യാണം നടത്താൻ എനിക്ക് പറ്റിയില്ല, പക്ഷേ നിനക്ക് ഒരു ജോലി വാങ്ങി തന്നിരിക്കും. ആത്മവിശ്വാസത്തോടെയാണ് അമ്മ അത് പറഞ്ഞത്.
പിറ്റേ ശെനിയാഴ്ച അമ്മ ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോകുന്നത് കണ്ടു. അമ്മ വൈകിട്ടാണ് വന്നത്, വളരെ സന്തോഷവതിയായിരുന്നു തിരിച്ചുവന്നപ്പോൾ. ജോലി നിനക്ക് എന്തായാലും ശരിയാകും മോളേ എന്ന് പറഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിച്ചു.
എനിക്ക് മനസ്സിലായില്ലായിരുന്നു അമ്മ എങ്ങനെയാണ് എനിക്ക് ജോലി വാങ്ങിച്ചു തരാൻ പോകുന്നത് എന്ന്, ഞാൻ ചോദിച്ചെങ്കിലും അമ്മ ഒന്നും വിട്ടു പറഞ്ഞില്ല, അമ്മയ്ക്കും കുറച്ചു പിടിപാടൊക്കെ ഉണ്ടെന്നു കൂട്ടിക്കോ, എന്നും പറഞ്ഞ് അകത്തേക്ക് പോയി.
രണ്ടു മൂന്ന് ആഴ്ചത്തേക്ക് ശനിയും ഞായറും അമ്മ പുറത്തുപോയി, ഇടയ്ക്കിടെ അമ്മ എന്നോട് പറയുമായിരുന്നു ജോലി നിനക്കുള്ളതാ ഇത് വേറെ ആർക്കും പോകില്ലാ എന്ന്.
ഒരു ദിവസം വൈകിട്ട് അമ്മ അടുത്തു വിളിച്ചിട്ടു പറഞ്ഞു വനജേ ഈ ജോലി ഒരു ഭാഗ്യമാണ്, ഈ നാട്ടിൽ ഒരുപാട് പേർക്ക് കിട്ടാത്ത ഭാഗ്യം. പക്ഷേ വെറും ഭാഗ്യത്തിൻ്റെ പുറത്തു ഒന്നും കിട്ടാൻ പോകുന്നില്ല. നമുക്കുള്ളത് നമ്മൾ തന്നെ അധ്വാനം കൊണ്ട് നേടണം. അമ്മ പറഞ്ഞ് പറഞ്ഞ് കാടുകയറിക്കൊണ്ടിരുന്നു. എനിക്കൊന്നും മനസ്സിലായില്ല, അമ്മ ഒന്ന് തെളിച്ചു പറയ്, ഞാൻ എന്നെ ചെയ്യാനാ ഇതിൽ.
അമ്മ ഒന്ന് നിശബ്ദയായി, പിന്നെ തുടർന്നു. ആ ജോലി കിട്ടണമെങ്കിൽ കൈമൾ സാർ മനസ്സ്
💬 Comments
View all comments