Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]
വീട്ടിൽ ഇറക്കി, അവിടുന്ന് ഞാനാണ് വണ്ടി ഓടിച്ചത്.
നാളെ രാവിലെ അവരെല്ലാവരും കല്യാണത്തിന് പോകും, പിന്നെ ശെനിയാഴ്ച രാവിലെയേ എത്തൂ. വീട്ടിൽ എത്തി, അവർ അകത്തേക്കും ഞാൻ മുകളിലേക്കും നടന്നു. ചേച്ചി വരില്ല എന്നുറപ്പുള്ളത് കൊണ്ട് കിടന്നു. ഞാൻ സുഖമായി ഉറങ്ങി.
രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി. നോക്കിയപ്പോൾ അഞ്ജനയാണ് ചായ കൊണ്ടുവന്നത്. ഒന്ന് ചിരിച്ചിട്ട് അവൾ ഭക്ഷണം വെച്ച് പോയി. ഇവൾ അങ്ങിനെ മിണ്ടുന്ന കൂട്ടത്തിൽ അല്ലെന്നു തോന്നുന്നു, അവളുടെ അമ്മയുമതേ, എന്നോട് ഇത് വരെ മിണ്ടിയിട്ടില്ല എന്നോർത്തു.
കഴിച്ച പാത്രങ്ങളുമെടുത്ത് താഴേക്ക് നടന്നു. ചേച്ചീ കീ തന്നേക്കാമോ, പോർച്ചിൽ നിന്ന് വിളിച്ചു. ചേച്ചി ഇറങ്ങി വന്നു, അന്ന് സെലക്ട് ചെയ്ത സാരിയുടുത്തിട്ടുണ്ട്, മനോഹരിയായിരിക്കുന്നു അവരിപ്പോൾ. കൈ കൊണ്ട് കൊള്ളാം എന്ന് ആഗ്യം കാണിച്ചു. ചുണ്ട് കൂർപ്പിച്ചൊരു ഉമ്മയും കൊടുത്തു.
ചേച്ചി കീ തന്നു. അടുത്ത് വന്നപ്പോൾ പറഞ്ഞു, ചേച്ചീ കലക്കിയിട്ടുണ്ട്, ഒരുമ്മ വെച്ചാ കൊള്ളാം എന്നുണ്ട്, സാരമില്ല, പിന്നെ എടുത്തോളാം ഞാൻ. അവരൊന്നും ചിരിച്ചും കൊണ്ട് തിരിഞ്ഞു നടന്നു. ഹരീ നിനക്ക് വൈകിട്ടുള്ള ഭക്ഷണം ധന്യ അവളുടെ വീട്ടിൽ നിന്നും കൊണ്ട് വന്നു തരും. ഉച്ചക്ക് നീ പുറത്തു നിന്ന് കഴിക്ക്, നാളെ രാവിലെത്തെയും പുറത്തു നിന്നാക്കിക്കൊ. ഉച്ചത്തേക്ക് ഞങ്ങൾ വരും.
ഞാൻ തലയാട്ടി സ്കൂട്ടർ എടുത്ത് സ്കൂളിലേക്ക് പോന്നു. വനജ വന്നിട്ടില്ല, ലീവ് ആണത്രേ. ഉച്ചക്കൊരു സ്റ്റാഫ് മീറ്റിങ് വിളിച്ചിരിക്കുന്നു. എന്താണാവോ എന്ന് വിചാരിച്ച് ക്ലാസ്സിലേക്ക് പോയി.
ഉച്ചക്ക് അയ്യപ്പൻ ചേട്ടൻ്റെ കടയിൽ പോയി ദോശ കഴിച്ചു. മീറ്റിംഗ് ഉള്ളത് കൊണ്ട് ഓടി തിരിച്ച് വന്നു. വന്നപ്പോഴേക്കും മീറ്റിംഗ് തുടങ്ങിയിരിക്കുന്നു. ക്രിസ്മസ് വൊക്കേഷൻ്റെ സമയത്തു സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചുപണിയാനുള്ള പ്ലാൻ ആണ്. പണിയാൻ നാലു മാസമെങ്കിലും വേണം. ഫണ്ടെങ്ങിനെ ഉണ്ടാക്കും എന്നാണ് മുഖ്യ വിഷയം.
പിരിവു തന്നെ പതിവ് സൊല്യൂഷൻ, എല്ലാവരും പഞ്ചായത്ത് മൊത്തം വീടുകൾ തോറും പിരിക്കാമെന്ന് സമ്മതിച്ചു. എനിക്കും കിട്ടി ഒരു വാർഡ്. ഞാനും ശാരദ ടീച്ചറും ഒരു ഗ്രൂപ്പ്. പത്തു നൂറ്റമ്പത് വീട് കയറാനുണ്ട്. അടുത്ത ആഴ്ച മുതൽ
💬 Comments
View all comments