0%

Chapter Title : ഹരികാണ്ഡം 4 [സീയാൻ രവി]

Author : Kambikathakal Read All Parts 964
ഇരുന്നു. ധന്യ ഒന്നടുത്തേക്ക് തല കൊണ്ടുവന്നിട്ട് ചോദിച്ചു, വലിച്ചിട്ടുണ്ടല്ലേ, ഞാൻ തലയാട്ടി. കൊറക്കണം കേട്ടോ, അത്ര നല്ല ശീലമല്ല. ഞാൻ വെറുതെ ചിരിച്ചു. ലൈറ്റുകൾ ഓഫായി, പടം തുടങ്ങി. ഇപ്രാവശ്യം എൻ്റെ കൈ മാത്രമേ ഉള്ളൂ കൈപ്പിടിയിൽ, എനിക്ക് ഒരു നഷ്ടബോധം. അല്പം കഴിഞ്ഞപ്പോൾ അവളുടെ കൈ എൻ്റെ കൈക്കു മുകളിൽ വന്നിരുന്നു. എൻ്റെ ഊഴമായിരുന്നു, കൈ മലർത്തി അവളുടെ കൊലുന്നനെ ഉള്ള വിരലുകൾ കൈപ്പിടിയിൽ ഒതുക്കി. വേറെ ഒന്നും ചെയ്യാനുള്ള ധൈര്യം വന്നില്ലാത്തതു കൊണ്ട് അവളുടെ കൈയും കൈപ്പിടിയിലൊതുക്കി അവിടിരുന്നു. പടം കഴിഞ്ഞു, ലാലേട്ടൻ്റെ സർപ്രൈസ് എൻട്രി കണ്ടെല്ലാവരും ഞെട്ടി, കൈയ്യടിച്ചാണ് ആളുകൾ അതാഘോഷിച്ചത്. പുറത്തിറങ്ങി, വീട്ടിലേക്ക് പോരുന്ന വഴി ഒരു ഹോട്ടലിൽ നിന്നെല്ലാവർക്കും ബിരിയാണി വാങ്ങിക്കൊടുത്തു. ചേച്ചിയെ ഒന്ന് തൊടാൻ പറ്റിയില്ല, എനിക്ക് പോരുമ്പോൾ നടുക്കിരിക്കേണ്ടി വന്നു. പോരുന്ന വഴി ധന്യയേയും രാജേഷിനെയും അവരുടെ വീട്ടിൽ ഇറക്കി, അവിടുന്ന് ഞാനാണ് വണ്ടി ഓടിച്ചത്. നാളെ രാവിലെ അവരെല്ലാവരും കല്യാണത്തിന് പോകും, പിന്നെ ശെനിയാഴ്ച രാവിലെയേ എത്തൂ. വീട്ടിൽ എത്തി, അവർ അകത്തേക്കും ഞാൻ മുകളിലേക്കും നടന്നു. ചേച്ചി വരില്ല എന്നുറപ്പുള്ളത് കൊണ്ട് കിടന്നു. ഞാൻ സുഖമായി ഉറങ്ങി. രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി. നോക്കിയപ്പോൾ അഞ്ജനയാണ് ചായ കൊണ്ടുവന്നത്. ഒന്ന് ചിരിച്ചിട്ട് അവൾ ഭക്ഷണം വെച്ച് പോയി. ഇവൾ അങ്ങിനെ മിണ്ടുന്ന കൂട്ടത്തിൽ അല്ലെന്നു തോന്നുന്നു, അവളുടെ അമ്മയുമതേ, എന്നോട് ഇത് വരെ മിണ്ടിയിട്ടില്ല എന്നോർത്തു. കഴിച്ച പാത്രങ്ങളുമെടുത്ത് താഴേക്ക് നടന്നു. ചേച്ചീ കീ തന്നേക്കാമോ, പോർച്ചിൽ നിന്ന് വിളിച്ചു. ചേച്ചി ഇറങ്ങി വന്നു,

💬 Comments

View all comments