Chapter Title : ഹരിപാർവം 1 [Icha]
എല്ലാം രണ്ടാഴ്ചയിലും കണ്ണൂരിലേക്കും, പൂനയിലേക്കും, ബാംഗ്ലൂർക്കും ലോഡ് കയറ്റി അയക്കേണ്ടതുണ്ട്.......
"ഒരൊറ്റ അടിവച്ച് തന്നാലുണ്ടല്ലോ.... നാളത്തെ പൂജയിൽ നീയും വേണം.....ഇന്നാള് ബൈക്കിലെന്ന് വീണിട്ട് തലനാരിഴക്കാ രക്ഷപ്പെട്ടത്.... ഒക്കെ നാഗദൈവങ്ങളുടെ അനുഗ്രഹം...."
"നാശം പിടിക്കാൻ....."
കഴിച്ച പാത്രങ്ങളുമായി അവൻ എഴുന്നേറ്റുപോയി.... അരിപുട്ട് തൊണ്ടയിലൂടെ ഇടിച്ചിറക്കാൻ പാടുപെടുകയായിരുന്ന വിദ്യയുടെ കണ്ണ് മിഴിഞ്ഞു... ഇവനത്രയും പുട്ടും മുട്ടയും ഒന്നിച്ച് വിഴുങ്ങിയോ ദേവി....
പോലീസിൽ നിന്നും റിട്ടയർ ആയ വിശ്വനും ഭാര്യ ലക്ഷ്മിയും രണ്ട് മക്കളും അടങ്ങുന്ന ചെറിയ വീടാണ് മംഗലത്ത്....വിദ്യ ഇപ്പോൾ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്..... ഹരിക്ക് 27 വയസ്സ് കഴിഞ്ഞു.....
ചെറിയ പൂചെടി കച്ചവടവും മറ്റുമായി ലക്ഷ്മി ആരംഭിച്ചതാണ് ശ്രീവിദ്യ ഗാർഡൻസ്..... B.Tech. in Agricultural Engineering പാസ്സ് ആയതോടെ ശ്രീഹരി ശ്രീവിദ്യ ഗാർഡൻസ് ഏറ്റെടുത്തു....
പാരമ്പര്യമായി കൈമാറി വന്ന ഏകദേശം പതിനാല് ഏക്കറോളം സ്ഥലമുണ്ടായിരുന്നു വിശ്വന്.....അതിൽ മൊത്തമായി ഹരി ശ്രീവിദ്യ ഗാർഡൻസ് വ്യാപിച്ചു....
പതിനൊന്ന് മണിയോടെ എല്ലാവരും പോകാൻ തയ്യാറായി മുറ്റത്ത് ഇറങ്ങി.... ഹരി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കാർ സ്റ്റാർട്ട് ചെയ്തു....
.
.
.
.
.
.
"നീയെന്ത് ആലോചിച്ച് നിൽക്കുവാടി.... "
സുധയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് പാത്രങ്ങൾ കഴുകി നിൽക്കുകയായിരുന്ന പാർവതി ഞെട്ടി.....സുധ.... കളരിക്കൽ തറവാട്ടിലെ ദേവകിയുടെ മൂത്ത പത്രൻ ശേഖരന്റെ ഭാര്യ....
തറവാട്ടിലെ കൃഷിയും കളരിയും നോക്കി നടത്തുന്നത് ശേഖരനാണ്.... ശേഖരനും സുധക്കും രണ്ടുമക്കൾ, മൂത്തയാൾ ശ്യാം.....എം.ബി.ബി.എസ് പൂർത്തിയാക്കി ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു..... ഇളയത് ശ്യാമ bsc നഴ്സിംഗ് പഠിക്കുന്നു.....
ദേവകിയുടെ രണ്ടാമത്തെ മകളാണ് ലക്ഷ്മി, ഭർത്താവ് വിശ്വൻ, രണ്ടു മക്കൾ ശ്രീഹരിയും ശ്രീവിദ്യയും
ദേവകിയുടെ ഏറ്റവും ഇളയ മകൻ കൃഷ്ണൻ....അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ അധ്യാപകനായിട്ട് സേവനം ചെയ്യുന്നു, കൃഷ്ണനും ഭാര്യ മാളവികക്കും ആണും പെണ്ണുമായി ഒരു സന്താനം
കഴിച്ച പാത്രം കഴുകുന്നതിനിടയിലാണ് മനസ്സ് മറ്റെങ്ങോ പോയത്.... പാറു സുധയെ നോക്കി ഇളിച്ചു കാണിച്ചു....ഇതാണ് പാർവതി....കൃഷ്ണന്റെ മകൾ.....കളരിക്കൽ തറവാട്ടിലെ ആയില്യം നാളുകാരി.....വൃശ്ചികമാസത്തിലെ ആയില്യംപൂജയിൽ നാഗയക്ഷി കയറുന്ന ദേവകന്യക....
"വല്യമ്മ എന്താ പറഞ്ഞെ....."
"മുകളിലെ മുറി വൃത്തിയാക്കി ഇടാൻ....ലക്ഷ്മിയും
💬 Comments
View all comments