Chapter Title : ഹരിപാർവം 1 [Icha]
കുട്ട്യോളും ഒക്കെ ഇപ്പൊ ഇങ്ങെത്തും....."
സുധ പറഞ്ഞതും പാർവതിയുടെ ഉള്ളമൊന്ന് കിടുത്തു.... അടിവയറ്റിലേക്ക് ഒരു തണുപ്പ് ഊളിയിട്ടു.... ലക്ഷ്മിയും കുട്ട്യോളും എന്ന് പറയുമ്പോ ശ്രീഹരി..... ശ്രീയേട്ടനും വരും.....
പാർവതിയുടെ മുഖം ചുവക്കുന്നത് കണ്ട് സുധ തലയാട്ടി
"ഇത്തവണയെങ്കിലും എന്തെങ്കിലും നടക്കോ പാറുവേ......"
സുധ കളിയാക്കി ചോദിച്ചു.... പാറുവിന്റെ മുഖം വീർത്തു...
"വല്യമ്മ കളിയാക്കണ്ട..... ഇത്തവണ ഞാൻ ഉറപ്പായിട്ടും പറയും.... നോക്കിക്കോ....."
"ഉവ്വ് ഉവ്വേ....."
.
.
.
പാർവതി ചൂലുമായി അകത്തളത്തേക്ക് വന്നു മുകളിലേക്കുള്ള കോണിപ്പടികൾ കയറി....... അടഞ്ഞുകിടക്കുന്ന കുറെ മുറികളിൽ ഒരെണ്ണം അവൾ തുറന്നു.....വൃത്തിയുണ്ട്.... ഒന്നടിച്ചു വാരി ബെഡിൽ തുണി വിരിച്ചാൽ മതി.....
എന്നൊക്കെ തറവാട്ടിൽ വന്നാലും ശ്രീയേട്ടൻ താമസിക്കുന്ന മുറിയാണ്....ഒരിക്കൽ ചോദിച്ചിട്ടുണ്ട്, എപ്പോഴും എന്തിനാ ഈ മുറി തിരഞ്ഞെടുക്കണേന്ന്....രാത്രി ഈ മുറിയുടെ ജനാല തുറന്നിട്ടാൽ കിഴക്കൻ കാറ്റിൽ ഒരു ഗന്ധം വരുമത്രേ....
തൊടിയിലെ മാവിൽ പടർന്നുകയറിയ ഒരു മുല്ലയുണ്ട്.... അടുത്ത് പാലമരമുണ്ട്..... പിന്നെ രാത്രി വിരിയുന്ന ഏതൊക്കെയോ പൂക്കളുടെ ഗന്ധം....പാർവതി ആ മുറിയുടെ ജനാല തുറന്നിട്ടു....
മുറി മുഴുവൻ അടിച്ചു വൃത്തിയാക്കി, കിടക്ക മാറ്റി വിരിച്ചു....
മുറി വൃത്തിയാക്കിയിട്ടും അവൾ കുറച്ചുനേരം അവിടെ ബെഡിൽ ഇരുന്നു..... കണ്ണുകൾ അടച്ചു..... ശ്രീയുടെ ഗന്ധം കിട്ടുന്നുണ്ടോന്ന് അറിയാൻ....ഇല്ല.....മുറിയിൽ ശ്രീയുടെ മണമില്ല... അവൾക്ക് നിരാശ തോന്നി....പാർവതി എഴുന്നേറ്റ് തൊട്ടടുത്തുള്ള തന്റെ മുറിയിലേക്ക് കയറി വാതിൽ കുറ്റിയിട്ടു....
മുറിയുടെ ഒരുവശത്ത് വച്ചിരുന്ന തടി അലമാര തുറന്ന് തുണികൾക്കിടയിൽ നിന്നും ഒരു കറുത്ത നീല ഷർട്ട് പുറത്തേക്ക് എടുത്തു, ബെഡിൽ വന്നിരുന്നു.
തികഞ്ഞ ആസക്തിയോടെ അവൾ അതിലേക്ക് മുഖം അമർത്തി ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചു.... ശ്രീഹരിയുടെ മണം,.... കഴിഞ്ഞ തവണ അവൻ തറവാട്ടിൽ വന്നപ്പോൾ പാർവതി കട്ടെടുത്തതാണ് ഈ ഷർട്ട്.....ഓരോന്ന് ഓർത്തിരിക്കെ മുറ്റത്ത് ഒരു കാറിന്റെ മുഴക്കവും ഹോണടിയും കേട്ട് പാർവതി പിടഞ്ഞെഴുന്നേറ്റു, ഷർട്ട് കട്ടിലിലിട്ട് അവൾ താഴേക്ക് ഓടി.....
.
.
.
തറവാടിന്റെ സൈഡിലായി കാർ നിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്നും ശ്രീഹരി ഇറങ്ങി..... ഇറങ്ങിയ പാടെ അവൻ കണ്ണുകൾ അടച്ച് അവിടത്തെ തണുത്ത അന്തരീക്ഷം ഉള്ളിലേക്ക് ആവാഹിച്ചു....
"Mr
💬 Comments
View all comments