0%

Chapter Title : ഹരിപാർവം 1 [Icha]

Author : ഇച്ഛ Read All Parts 2322

പോഞ്ഞിക്കര ആ പെട്ടികൾ എടുത്ത് അകത്തേക്ക് വാ....."

വിദ്യ വിളിച്ചുപറഞ്ഞുകൊണ്ട് വിശ്വന്റെയും ലക്ഷ്മിയുടെയും പിന്നാലെ തറവാട്ടിലേക്ക് കയറി.... അവരെ സ്വീകരിക്കാൻ എന്നപോലെ സുധയും മാളവികയും ഉമ്മറത്ത് ഉണ്ടായിരുന്നു....

രണ്ടുനിലകളായി ഉയർന്നു നിൽക്കുന്ന കളരിക്കൽ തറവാടിനെ ശ്രീഹരി കണ്ണുകളിൽ നിറച്ചു..... പഴമയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം....മുറ്റത്ത് കാലം നോക്കാതെ കായിടുന്ന വലിയൊരു പ്ലാവ് തല ഉയർത്തി നിൽപ്പുണ്ട്.....

വടക്ക് അല്പം നീങ്ങി കളരി കാണാം....ശ്രീഹരിക്ക് ഇവിടത്തെ കളരിയോട് അത്ര താല്പര്യം ഇല്ല, ഇവിടെ പെൺകുട്ടികളെ കളരി അഭ്യസിപ്പിക്കാറില്ല.....അയോധനകലകൾ പുരുഷന്മാർക്ക് ഉള്ളതാണത്രെ,....

അമ്മക്ക് കളരി പഠിക്കാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു എന്ന് പണ്ടെങ്ങോ പറഞ്ഞിട്ടുണ്ട്..... സാധിച്ചില്ല..... അതുകൊണ്ടാണ് തന്നെ നാലാം വയസ്സിൽ വീടിനു അടുത്തുള്ള അഷ്ടഗംഗ കളരിയിൽ കൊണ്ടുചേർത്തത്.....

വിദ്യക്ക് പണ്ടേ ഇതിനോടൊന്നും താല്പര്യം ഇല്ല.... അതങ്ങനെ ഒന്ന്

കൈയിൽ നിന്നും ആരോ ബാഗുകൾ പിടിച്ചു വാങ്ങിയതും ശ്രീയുടെ കണ്ണുകൾ കളരിയിൽ നിന്നും മുന്നിലെ പെൺകുട്ടിയുടെ കണ്ണുകളിൽ ഉടക്കി....കണ്മഷി കടുപ്പിച്ച് എഴുതിയ പാർവതിയുടെ വിടർന്ന കണ്ണുകൾ.....കറുപ്പിൽ പുള്ളിയുള്ള പാവാടയും ബ്ലൗസുമാണ് വേഷം.....വെണ്ണയുടെ നിറവും മൃദുലതയുമുള്ള ഒരു പെൺകുട്ടി....അരയോളം സമൃദ്ധമായി വളർന്നു കിടക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ ഉലഞ്ഞു

"പാറൂട്ടി ഇന്ന് കോളേജിൽ പോയില്ലേ....."

ശ്രീഹരി നിറഞ്ഞ ചിരിയോടെ ചോദിച്ചു..... ഒരുവേള പാർവതി അവന്റെ നിറഞ്ഞ ചിരിയിലേക്ക് ഉറ്റുനോക്കി....മാനിറമാണ്....വെട്ടി ഒതുക്കിയ കട്ടി താടിയും മീശയും, അല്പം നീണ്ട മുടിയും....ശ്രീയേട്ടനെ കാണാൻ ന്തൊരു ഭംഗിയാ.....

"ഇല്ല്യ..... നാളത്തടം കഴിഞ്ഞിട്ടേ ഉള്ളു ഇനി...."

പാർവതിയും വിദ്യയും ഒരേ പ്രായമാണ്, പക്ഷെ പാറു ഇപ്പൊ ഡിഗ്രി രണ്ടാം വർഷം ആയിട്ടേയുള്ളൂ....കണ്ടാൽ തോന്നില്ലെങ്കിലും ആൾക്ക് ഇരുപത് കഴിഞ്ഞു

"എത്ര മണിക്കാ പൂജ...."

ബാക്കിയുള്ള രണ്ട് ബാഗുകൾ കൂടെയെടുത്ത് അകത്തേക്ക് നടന്നുകൊണ്ട് ശ്രീഹരി ചോദിച്ചു.....

"10 മണി കഴിഞ്ഞിട്ടാവും.... ശ്രീയേട്ടൻ ഇവിടെ കാണില്ലേ....."

"ഉണ്ടാവും..... നാളെ വൈകുന്നേരം ഞാൻ മടങ്ങും,....അവരൊക്കെ ഈടെ ഉണ്ടാവും...."

"അതെന്താ....."... പാർവതിക്ക് ഉള്ളിലൊരു നോവ് തോന്നി..... ആയില്യം നാള് വരെ ഇവിടെ ഉണ്ടാകും എന്ന് കരുതി.....

"മറ്റന്നാൾ ലോഡ് ഉണ്ട്.... ഞാൻ അവിടെ ഇല്ലാതിരുന്നാൽ ശരിയാകില്ല....."

"ഓഹ് ശ്രീയേട്ടൻ വ്രതം നോക്കുന്നില്ലേ....."

"ഒന്ന് പോടി.....നീ പോയി

💬 Comments

View all comments