Chapter Title : ഹരിപാർവം 1 [Icha]
എനിക്കൊരു ഗ്ലാസ്സ് കഞ്ഞിവെള്ളം എടുത്തിട്ട് വാ....."
ഹാളിൽ എത്തിയതും ശ്രീ അവളുടെ കൈയിലിരുന്ന ബാഗ് വാങ്ങി തോളിലിട്ടു കോണിപ്പടികൾ കയറി....
"നീയെന്താടാ ഒന്നും മിണ്ടാതെ പോകണേ.....".... സോഫയിൽ ലക്ഷ്മിയുടെ അടുത്തിരുന്ന സുധ കോണിപ്പടി കയറാൻ തുടങ്ങുന്ന ഹരിയെ കണ്ട് ചോദിച്ചു
"ഒന്നുല്ല അമ്മായി..... ഞാനീ ബാഗ് ഒക്കെ മേലെ കൊണ്ട് വച്ചിട്ട് വരാം......"
ശ്രീഹരി ബാഗുകളുമായി മേലേക്ക് കയറി....അടുക്കളയിൽ വന്ന പാർവതി ഒരു ഗ്ലാസിൽ കഞ്ഞിവെള്ളം എടുത്തു അല്പം ഉപ്പിട്ടു കലക്കി, അതുമായി ഹാളിലേക്ക് വന്നു.....
"ശ്രീയേട്ടൻ മേലെ പോയോ....."
അവിടെങ്ങും അവനെ കാണാതെ പാർവതി ചോദിച്ചു.
"നീയത് ഇവിടെ വച്ചേക്ക്.... അവനിപ്പോ വരും....."
ലക്ഷ്മി പറഞ്ഞതും പാർവതി വെള്ളം അടുത്തുള്ള മേശപ്പുറത്ത് വച്ചു... വിദ്യയുടെ അടുത്തിരുന്നു...
ലക്ഷ്മി പാർവതിയെ ഒളികണ്ണിട്ടുനോക്കി.... ദിനംപ്രതി സുന്ദരിയായി വരുന്നപോലെ..... എപ്പോഴോ മനസ്സിൽ ശ്രീഹരിയുടെ പെൺകുട്ടിയായി അവളെ കണ്ടുപോയി......ഇത്തവണ അതുകൂടെ മാളവികയോട് സംസാരിക്കണം, കുട്ടിക്ക് വേറെ ഇഷ്ടമുണ്ടെങ്കിൽ ശ്രീഹരിക്ക് വേറെ ആലോചനകൾ നോക്കാമല്ലോ....
"അമ്മയും മാളുവും എവിടെ....."കുശലംപോലെ ലക്ഷ്മി സംസാരത്തിന് തുടക്കമിട്ടു....
"കാവിന്റെ ഭാഗത്ത് ഉണ്ടാവും....അവിടൊക്കെ കാടുവെട്ടി വൃത്തിയാക്കാൻ പണിക്കാര് നിൽപ്പുണ്ട്...."സുധ പറഞ്ഞു....സുധ ലക്ഷ്മിയോട് കുശലം പറയുന്ന സമയം വിശ്വൻ മടുപ്പോടെ പുറത്തേക്ക് ഇറങ്ങി....
"നമുക്ക് മേലെ പോയാലോ....."
പാർവതി പതിയെ വിദ്യയോട് ചോദിച്ചു
"പോകാം.... ഇവരുടെ കത്തിവെയ്പ്പ് കേൾക്കാൻ വയ്യ...."
വിദ്യ പാർവതിയുടെ കൈപിടിച്ച് മുകളിലേക്ക് കയറി.... ഇരുവരും ഉറ്റ ചങ്ങാതിമാരാണ്..... കോണിപ്പടികൾ കയറുന്ന സമയം താഴേക്ക് വരുന്ന ശ്രീഹരിയെ പാർവതി കണ്ടു....
ഷർട്ട് മാറ്റി ഒരു ഇളം ചുവപ്പ് ടീഷർട്ട് ഇട്ടിട്ടുണ്ട്.... മുണ്ട് നേരത്തെ ഉടുത്തിരുന്നത് തന്നെയാണ്.....
കോണിപ്പടിയിലൂടെ ശ്രീഹരിയെ കടന്ന് മുകളിലേക്ക് കയറിയതും പാർവതിയുടെ മുഖം വിളറി ചുവന്നു.... ശരീരം വിറകൊള്ളുന്നതുപോലെ.... ആ വിറയൽ പാർവതിയുടെ കൈയിൽ കൈകോർത്ത് പിടിച്ചിരുന്ന വിദ്യ അറിഞ്ഞു... അവൾ പാറുവിനെ നോക്കി തലയാട്ടി
"അങ്ങേരെ കാണുമ്പോ ഇങ്ങനെ വിറച്ച് വിറച്ച് നിന്നോ.... അവസാനം ആ മാമ്പഴം വല്ല നല്ല പെണ്ണുങ്ങളും കൊത്തിക്കൊണ്ട് പോകും...."
വിദ്യ പറഞ്ഞതും പാർവതി അവളെ കൂർപ്പിച്ച് നോക്കി....
തുടരും.....
💬 Comments
View all comments