Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
സന്തോഷം തോന്നി വീണക്ക്.
ഓഫീസിലേക്ക് കയറുന്നതിനു മുമ്പ്, ആയിഷയും വീണയെ കണ്ട്, നന്നായി പുഞ്ചിരിച്ചു പറഞ്ഞു : സൂപ്പർ.....
പക്ഷെ പ്രതീക്ഷിച്ച ആളുടെ കയ്യിൽ നിന്ന് ഒരു ചിരി അല്ലാതെ വേറൊന്നും കിട്ടിയില്ല.. ഹരിയിൽ നിന്ന് തന്നെ..
നോർമൽ ആയി സംസാരിക്കുന്നതല്ലാതെ, തന്റെ ലുക്കിനെ കുറിച്ച് ഒരക്ഷരം ഹരി മിണ്ടാത്തത്, വീണക്കു മനസ്സിൽ വല്ലാത്തൊരു കുത്തൽ ആണ് ഉണ്ടാക്കിയത്.
ഇടയിൽ കാഫെറ്റീരിയയിൽ കയറിയ ഹരിയുടെ പിന്നാലെ, വീണയും കയറി.
വീണ: ടാ....
ഹരി : ചേച്ചിയോ,, ചായ ആണോ, കോഫി ആണോ..
കോഫീ മെഷീന്റെ മുന്നിൽ നിന്നുകൊണ്ട് ഹരി ചോദിച്ചു..
കൈ കെട്ടി മുഖം വീർപ്പിച്ചു കൊണ്ട് വീണ ചോദിച്ചു : ഇമ്മാതിരി പരുപാടി കാണിക്കരുത് ഹരി. രാവിലെ കഷ്ടപ്പെട്ട് അണിഞ്ഞൊരുങ്ങി വന്നപ്പോൾ..
ഹരി ചിരിച്ചു കൊണ്ട് : അതിനെന്താ ഉണ്ടായത്, ഏതെങ്കിലും ഒരാൾ ഉണ്ടോ, ചേച്ചിയെ പുകഴ്ത്തതായി..
വീണ പല്ല് കടിച്ചു ഹരിയെ നോക്കി പറഞ്ഞു : നീയൊരക്ഷരം മിണ്ടിയില്ലല്ലോ..
ഹരി : ഇത്രേം പേർ പുകഴ്ത്തിയതല്ലേ ചേച്ചി, ഞാനും കൂടെ കൂടി, ഇനി കണ്ണ് തട്ടണ്ട വച്ചിട്ടാണ്..
വീണ ദേഷ്യം വന്നു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും, ഹരി വീണയുടെ കയ്യിൽ പിടിച്ച് , തന്റെ നേരെ തിരിച്ചു നിർത്തി, നെഞ്ചിൽ തന്റെ കൈകൾ കൊണ്ട്, ലവ് ചിഹ്നം കാണിച്ചു കൊണ്ട് പതിയെ പാടി : മഞ്ഞളും, ചന്ദനവും, ഒത്തു ചേരും സന്ദൂർ......... സന്ദൂർ, സന്ദൂർ..
പാടി കഴിഞ്ഞതും, വീർപ്പിച്ചു വച്ചിരുന്ന വീണയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു കൊണ്ട് ഹരി പറഞ്ഞു : എല്ലാവരുടെയും
💬 Comments
View all comments