Chapter Title : ഹരിത മനോഹരം 2 [ശ്രീരാജ്]
പറയാം, നിന്റെ ഫുഡിന്റെ കാര്യം..
ഹരി തിരിഞ്ഞ് കോഫി ഉണ്ടാക്കാൻ വേണ്ടി ബട്ടനിൽ ഞെക്കി..
ഹരി : ചേച്ചിക്ക് എന്തിന്റെ കേടാ.. ഓഫീസ് ടൈമിൽ വർക്ക് ഫസ്റ്റ് ബാക്കി എന്തും സെക്കന്റ്.. അറിയാലോ മാമിന്റെ പൊളിസി.
ഹരി കോഫി കപ്പ് അമലിന് നേരെ നീട്ടി...
" ഡിംഗ് "..... ഹരിക്ക് പോകാനുള്ള സിഗ്നൽ വന്നു..
"അപ്പോൾ ശരി ചേച്ചി, പോയി വരാം, ചേച്ചി ഒന്നും പറയരുത് പ്ലീസ്, അതിനു തെറി കേൾക്കാൻ എനിക്ക് വയ്യ"... ഹരി ഇതും പറഞ് വേഗത്തിൽ നടന്നു, ആയിഷയുടെ ഓഫീസിലേക്ക്..
മൂന്നു മണി ആയി ഹരി തിരിച്ചു ഓഫീസിൽ എത്തിയപ്പോൾ. ബാഗ് വച്ച്, കാന്റീനിലെ തണുത്ത ഫുഡിനെ തേടി, ഹരി എഴുന്നേറ്റതും..
വീണ തന്റെ ബാഗ് ഹരിക്ക് നേരെ നീട്ടി പറഞ്ഞു : എടാ, ഇതിൽ എന്റെ ടിഫിൻ ഉണ്ട്.. ഓവനിൽ വച്ച് ഒന്ന് ചൂടാക്കിയാൽ മതി..
ഹരി : അപ്പോൾ ചേച്ചി..
വീണ : ഞാൻ ക്യാന്റീനിൽ നിന്നും കഴിച്ചു.
ഹരിക്ക് ഒരുപാട് സന്തോഷം ആയി അത് കേട്ടിട്ട്, ഒന്നും പറയാതെ, ഹരി, ബാഗും വാങ്ങി, ക്യാന്റീനിൽ പോകാതെ, കാഫെട്ടേറിയയിലേക്ക് നടന്നു.
ഹരി കാഫൈറ്ററിയയിൽ കയറിയതും, എല്ലാം കണ്ട് നോക്കി നിക്കുന്ന എല്ലാവരെയും നോക്കി എഴുന്നേറ്റ് നിന്ന് വീണ കലിപ്പിച്ചു പറഞ്ഞു: നമ്മുടെ കൂടെ ജോലി ചെയ്യുന്ന ഒരുത്തൻ ആണ് അവനും. നിങ്ങൾ ആരെങ്കിലും അവനെ കുറിച്ച് ശ്രദ്ധിക്കാറുണ്ടോ...
ഒരാൾക്കെങ്കിലും, കാഫെട്ടറിയയിൽ പറഞ്, ഭക്ഷണം മാറ്റി വപ്പിക്കലോ, അവന് വേണ്ടി.
എല്ലാവരെയും കണ്ണ് തുറിച്ചു നോക്കി വീണ. അതിനു ശേഷം അഞ്ജുവിനെ
💬 Comments
View all comments