Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
വിളിച്ചത്?.
ഹരി : നിന്നോടിത് എങ്ങിനെയാ പറയുക... മ്മ്മ്..... എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്, ഈ ലോകത്ത് ആരെയാ എന്ന് നിനക്ക് അറിയാലോ?..
ഫൈസൽ : നിന്റെ അമ്മയെ...
ഹരി : ഹാ,, അങ്ങിനെ ഉള്ള എന്നോട്, എന്റെ അമ്മയുടെ പിറന്നാൾ ദിവസമായ ഇന്നലെ തന്നെ, എന്റെ അമ്മക്ക് തെറി പറഞ്ഞാൽ ഞാൻ എങ്ങിനെയാ പ്രതികരിക്കേണ്ടത്..
വീണയും അനുവും ഫൈസിയും ഒരേ നിമിഷം ആയിഷയുടെ മുഖത്തേക്ക് നോക്കി..
ഹരി : സൺ ഓഫ് ബിച്ച്.. മലയാളത്തിൽ, വേശ്യയുടെ മകനെ എന്ന്... സ്ത്രീയായി പോയി, അല്ലെങ്കിൽ ചുരുട്ടി കൂട്ടി ഓഫീസിലെ ജനലിൽ കൂടെ പുറത്തിട്ടേനെ ഞാൻ..
ഫൈസി : മ്മ്മ്..
ഹരി : വേറെന്തും ഞാൻ സഹിച്ചേനെ, എന്നെ മാം രണ്ടു തല്ലു തല്ലിയാൽ പോലും ഞാൻ നിന്ന് കൊണ്ടെനെ. പക്ഷെ ഇത്... കയ്യിന്നു പോയി. സോറി വായെന്ന്...
ഫൈസി : ഓക്കേ ടാ,, അടുത്ത പരുപാടി എന്താ,,, ഐ മീൻ ജോബ്. എക്സാമൊക്കെ ക്ലിയർ ആയ സ്ഥിതിക്ക്..
ഹരി : സർട്ടിഫിക്കറ്റ് ഒക്കെ ആയി വരുമ്പോഴേക്കും ടൈം ആവില്ലേ.. അതും പോരാഞ്ഞിട്ട്, യുവർ ഉമ്മെടെ കാരക്റ്റർ വച്ച്, ഇവിടെ ഉള്ള കമ്പനികളിൽ എന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്യിപ്പിക്കാൻ ഉള്ള ചാൻസ് വരെ ഉണ്ട്..... സൊ നെക്സ്റ്റ് ജോബ്, യോഗ ട്രൈനെർ കം സ്വിഗ്ഗി ഡെലിവറി.
ഫൈസി : ആഹാ, നീ യോഗയും പഠിച്ചിട്ടുണ്ടോ?..
ഹരി : ചെറുതായി..കളരിടെ ഒപ്പം, യോഗ, ഉഴിച്ചിൽ... എല്ലാം പൊടി തട്ടി എടുക്കണം.. പഴയ ആ മെയ്വഴക്കം ഇല്ല ഇപ്പോൾ..
ഫൈസി : മ്മ്...
💬 Comments
View all comments