Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
എന്തായലും എക്സാം പാസ്സ് അല്ലെ, അവന് വേറെ ഏതേലും കമ്പനിയിൽ ഞാൻ ശരിയാക്കി കൊടുക്കാം..
ആയിഷ തല ഉയർത്തി അനുവിനെ നോക്കി. അനുവിന്റെ മനസ്സ് വായിച്ചെടുക്കാൻ ധാരാളം ആയിരുന്നു ആ നോട്ടം.
വേറെ കമ്പനിയിൽ കയറ്റിയാൽ, ആ ക്രെഡിറ്റും എടുക്കാം, തന്റെ ശല്യവും ഇല്ലാതെ അവനെ കാണുകയും ചെയ്യാം....
വീണ ഉടനെ പറഞ്ഞു : വേറെ കമ്പനിയോ, നല്ല ബുദ്ധി ഉള്ള, നന്നായി വരയ്ക്കാൻ അറിയുന്ന ഒരുത്തൻ ആണ് ഹരി. അവനെ കമ്പനിയിൽ തന്നെ ജോലി മാറ്റി കൊടുത്ത് ഉപയോഗിക്കുന്നതാണ് കമ്പനിക്ക് നല്ലത്.......
ആയിഷ തല വെട്ടിച്ചു കൊണ്ട് അനുവിനെ നോക്കി...
ഹരി വേറെ കമ്പനിയിൽ ചേർന്നാൽ, തന്റെ കൂടെ എപ്പോഴും ഉണ്ടാവില്ലല്ലോ എന്നുള്ള സങ്കടം..വീണയുടെ മനസ്സിൽ, അതും വായിച്ചെടുത്തു ആയിഷ.
................................................................
ചെറിയ ഫ്ലാഷ് ബാക്ക്..
വീണയെ എത്രയോ കാലങ്ങൾ ആയി അറിയുന്ന ആയിഷക്ക്, ഈ ഇടെ ആയി വീണയുടെ മുഖത്ത് കാണുന്ന പ്രത്യേക തെളിച്ചവും സന്തോഷവും ഒക്കെ കണ്ട് ഡൌട്ട് ഒരു സംശയം തോന്നി. ചോദിക്കാൻ മടി ഉള്ളത് കൊണ്ട് ചോദിച്ചില്ല, ആരാണ് അയാൾ എന്ന്.
പക്ഷെ ഈ ഇടെ വീണയുടെ ഹരിയോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ ആയിഷ ഓഫീസിൽ വച്ച് വീണയോട് ചോദിച്ചു : ചേച്ചി, ചേച്ചിയെ പണ്ട് മുതലേ അറിയാവുന്നതു കൊണ്ട് ചോദിക്കുകയാണ്, അല്ലെങ്കിൽ ചേച്ചിയുടെ മുഖത്തെ പതിവില്ലാത്ത തെളിച്ചം കാണുന്നതും കൊണ്ടാണ് ചോദിക്കുന്നത്, ഹരി,...ഹരിയുമായി എന്തെങ്കിലും റിലേഷൻ..
പെട്ടെന്നുള്ള ചോദ്യത്തിൽ വീണ ശരിക്കും ഞെട്ടി മുഖ ഭാവം കൊണ്ട്, ആയിഷയെ പറയാതെ തന്നെ അറിയിച്ചു.... നുണ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത്
💬 Comments
View all comments