Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
അച്ചാച്ചൻ തുടങ്ങി വച്ച ട്രസ്റ്റിന്റെ പേരിൽ ഉള്ള സ്കൂളിൽ. നിഴൽ പോലെ തന്റെ രണ്ടാമത്തെ ചേച്ചി, തന്നെക്കാൾ ഒന്നര വയസ്സ് മൂത്ത, തന്നെക്കാൾ ഒരു ക്ലാസിനു മുകളിൽ പഠിച്ചിരുന്ന ചേച്ചി ഉണ്ടായിരുന്നു സ്കൂളിൽ.
" നീ വേണം അവനെ നോക്കാൻ "... വീട്ടിൽ എപ്പോഴും കെട്ടിരുന്ന വാക്കുകൾ, വേദ വാക്യം പോലെ ആണ്, ഹരിയുടെ രണ്ടാമത്തെ ചേച്ചി ആയ ഹിമ മനസ്സിൽ കൊണ്ട് നടന്നിരുന്നത്.
അതുകൊണ്ട് തന്നെ, ഹരി എന്ത് ചെയ്യുന്നോ, അത് അതേ പോലെ വീട്ടിൽ കൊണ്ട് പോയി കൊളത്തി കൊടുക്കൽ ആയിരുന്നു ചേച്ചി ഹിമയുടെ പണി. അതിൽ ചിലതു ചെന്നതെന്നുതോ, അച്ഛന്റെന്ന് ഹരിക്ക് കിട്ടുന്ന അടിയിലും.
പത്തു കഴിഞ്ഞ് പ്ലസ് വൺ, പ്ലസ് ടു കാലഘട്ടം, ബോയ്സ് സ്കൂളിൽ. എഞ്ചിനീയറിംഗ് വീണ്ടും ഹിമയുടെ കോളേജിൽ. ഭാഗ്യത്തിന് ഹിമ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ആയിരുന്നു എന്ന് മാത്രം.
എല്ലാവരോടും, ആൺ, പെൺ വ്യത്യാസമില്ലാതെ പെരുമാറിയുന്ന, എപ്പോഴും ചിരിച്ചു കൊണ്ട് പെരുമാറിയിരുന്ന, ബാച്ച് ഫസ്റ്റ് ആയിരുന്ന, ഹരിയോട് സെക്കന്റ് ഇയർ അവസാനത്തെ കോളേജ് ട്രിപിന്നിടെ ആണ്, ബാച്ച് മേറ്റ് കൂടെ ആയ ഡാലി വന്ന് ഹരിയോട് ഇഷ്ടം പറയുന്നത്, തന്റെ കൂട്ടുകാരികളെ കൂട്ടി കൊണ്ട്. (അതിൽ ഒരാൾ ആണ് അഞ്ചു).
ശരിക്കും അത്ഭുദ പ്പെട്ട ഹരി, ആദ്യമൊക്കെ ഒഴിഞ്ഞു മാറി നടന്നു എങ്കിൽ കൂടെ, ക്ലാസ്സിലും, അല്ലാതെയും തന്നെ ചൊറിഞ്ഞു കൊണ്ടിരുന്ന ഡാലിയെ, പതിയെ ഹരിക്കും ഇഷ്ടപ്പെടാൻ തുടങ്ങി.
ഡാലി അധികം വൈകാതെ തന്നെ, ഹരിയുടെ എല്ലാം എല്ലാം ആയി. ഡാലിയെ ആത്മാർഥമായി ജീവന് തുല്യം സ്നേഹിച്ച ഹരി,
💬 Comments
View all comments