Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
അറിയുന്നുണ്ടായിരുന്നില്ല, അവൾക്ക് അവൻ ഒരു ടൈം പാസ്സ് ആയിരുന്നു എന്നുള്ളത്.
വീട്ടുകാരുടെ പേര് പറഞ്ഞു കൊണ്ട്, കള്ള കണ്ണീർ ഒഴുക്കി, ഡാലി ഹരിയെ വളരെ നൈസ് ആയി ഒഴിവാക്കിയപ്പോൾ, ഡാലിക്ക് വേണ്ടി, തനിക്ക് ഡാലിയെ കിട്ടാൻ വേണ്ടി, അച്ഛനോട് കാൽ പിടിച്ച് കരഞ്ഞു പറഞ്ഞു ഹരി, അവളുടെ വീട്ടിൽ പോയി സംസാരിക്കാനും മറ്റും ആയി..
ഉറക്കം വരാത്ത ഹരി, ചില ഫ്രണ്ട്സിൽ നിന്നും, മദ്യത്തിന്റെ ലഹരി അറിഞ്ഞു തുടങ്ങി, ഉറങ്ങാൻ മദ്യത്തിന്റെ ലഹരിയെ ആശ്രയിച്ചു തുടങ്ങി.
മകന്റെ പോക്ക് കണ്ടു നിൽക്കാൻ ആവാതെ, അച്ഛന്റെ നേരെ കയ്യുർത്തിയ ഹരിയെ, ഹരിയുടെ അമ്മ കരഞ്ഞു കൊണ്ടാണ് തല്ലി വീട്ടിൽ നിന്നും പുറത്താക്കിയത്, ഇറങ്ങി പോകാൻ പറഞ്ഞത്..
................................................................
ദിവസങ്ങൾ മുന്നോട്ട്.....
വരുമ്പോൾ എല്ലാം കൂടെ ഒന്നിച്ചു വരുക എന്ന് കേട്ടിട്ടില്ലേ, അതാണ് അന്ന് നടന്നത്...
തിരക്ക് പിടിച്ച ദിവസം, ക്ലയന്റ് പ്രസന്റാഷനിൽ വന്ന പിഴവ്, ദേവൂന്റെ പി ടി എ മീറ്റിങ് കാരണം, വീണയുടെ അവധി...........
ഓഫീസിൽ ഉള്ളവർ തല താഴ്ത്തി ഇരിക്കുകയാണ്, തങ്ങളുടെ കൂടെ തെറ്റിന് ആണ് ഹരി ഉള്ളിൽ തെറി കേൾക്കുന്നത് എന്ന് ഉള്ള അറിവ്.
പക്ഷെ പതിവിന് വിപരീതമായി ഒന്ന് ഉണ്ടായി...
ഹരിയുടെ ശബ്ദം ഉയർന്നു കേട്ടു തുടങ്ങി.... ആയിഷയുടെയും ഹരിയുടെയും ശബ്ദം ഒന്നിനു മുകളിൽ ഒന്നായി അലറി..
എന്തൊക്കെയോ വീണുടയുന്ന ശബ്ദങ്ങളും കൂടെ ആയതോടെ ഓഫീസിൽ ഉള്ളവർ ആയിഷയുടെ ഓഫീസിനടുത്തേക്ക് കുതിച്ചു..
വാതിൽ തുറന്ന് കഴുത്തിലെ ഓഫീസ് ബാഡ്ജ് വലിച്ചൂരി കൊണ്ട്, ദേഷ്യത്തിൽ മുഖവും കണ്ണും ചുവന്നു തുടുത്ത ഹരിയെ കണ്ട്, എല്ലാവരും
💬 Comments
View all comments