Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
പിന്നിലോട്ട് മാറി. ഹരിയുടെ ഇങ്ങനെ ഒരു മുഖം ആരും കണ്ടിട്ടില്ല ഇതുവരെ, അഞ്ചു പോലും..
അകത്തു നോക്കിയപ്പോൾ കണ്ടത്, തന്റെ ഡെസ്കിന്റെ അറ്റത്തു പിടിച്ചു കൊണ്ട് കുമ്പിട്ടു കലി തുള്ളി നിൽക്കുന്ന ആയിഷയെ ആണ്..
അകത്തു കയറാൻ ആർക്കും ധൈര്യം ഇല്ലാത്തോണ്ട് എല്ലാവരും ഹരിയിലേക്ക് തിരിഞ്ഞു.
ഹരി എല്ലാവരുടെയും മുന്നിൽ വച്ച് തന്റെ ഡെസ്കിൽ ആഞ്ഞോരടി വച്ചു കൊടുത്തു..
എല്ലാവരും പിന്നിലേക്ക് മാറി.. പരസ്പരം നോക്കി...
ഹരി തിരിഞ്ഞ് അമലിനെ നോക്കി, തന്റെ ഫോൺ നീട്ടി കൊണ്ട് പറഞ്ഞു : ഇതിന്റെ സിം ഒന്ന് ഊരിയെ...
അമൽ ഫോൺ വാങ്ങി...
ഹരി തന്റെ ബാഗ് എടുത്തു, തന്റെ സാധനങ്ങൾ എല്ലാം ബാഗിൽ പാക്ക് ചെയ്യാൻ തുടങ്ങി..
ഒരുപാട് ചോദ്യങ്ങൾ വന്നു എങ്കിലും, ഒന്നിനും ഉത്തരം ഹരി കൊടുത്തില്ല..
അമൽ ഫോണും സിമ്മും ഹരിക്ക് നേരെ നീട്ടി. ഹരി സിം മാത്രം വാങ്ങി, തന്റെ കയ്യിൽ ഉണ്ടായിരുന്ന അക്സസ് കാർഡ് ആ കയ്യിൽ കൊടുത്ത് പറഞ്ഞു : ഇത് രണ്ടും ഭൂതത്തിന് കൊടുത്തേക്ക്....... ഐ ക്വിറ്റ്......
ഹരിയുടെ ആദ്യമായി ആൾക്കാരുടെ മുന്നിൽ വച്ച്, ആയിഷയെ ഭൂതം എന്ന് വിളിച്ചു...... എന്നിട്ട് നടന്നു... പുറത്തേക്ക്...
................................................................
ഹരിയുടെ ഫോൺ പരിധിക്ക് പുറത്ത്, ആയിഷ ആണെങ്കിൽ എടുക്കുന്നുമില്ല. വീണ അതുകൊണ്ടാണ് അനുവിനെ വിളിച്ചത്, ആയിഷ ഉണ്ടോ എന്നറിയാൻ.
" ഇല്ല, ഇന്ന് വന്നില്ല, ഞാൻ വിളിച്ചപ്പോളും എടുത്തില്ല, എന്താ കാര്യം "... അനു പറഞ്ഞു
വീണ ഓഫീസിൽ നടന്ന കാര്യം അനുവിനോട് പറഞ്ഞു..
അനു : നമ്മൾ അവന് സപ്പോർട്ട് ചെയ്ത്
💬 Comments
View all comments