Chapter Title : ഹരിത മനോഹരം 3 [ശ്രീരാജ്]
എന്ന്?..
ഹരി : അന്റെ ഉമ്മ, യൂ ആർ ഫയർഡ് എന്ന് പറയണതിന് മുന്നേ ഞാൻ ഐ ക്വിറ്റ് എന്ന് പറഞ്ഞു. അന്റെ ഉമ്മാക്ക് തോൽക്കാൻ ഇഷ്ടമല്ലാത്തോണ്ട് മിക്കവാറും കലി പിടിച്ച് ഇരിക്കുകയായിരിക്കും ഇപ്പോൾ..
ഫൈസി ചിരിച്ചു കൊണ്ട് : പിന്നെ, അങ്കകലി ആണ്..
ഹരി : കുറെ കുപ്പി പൊട്ടി കാണുമല്ലോടാ...
ഫൈസി : മ്മ്മ്.. ഒറ്റ ഡൌട്ട്, അല്ലെങ്കിൽ ചോദ്യം, എന്റെ ഉമ്മയെ നീ തെറി വിളിച്ചോ?.. എനിക്ക് ഉത്തരം വേണം..
ഹരി : യെസ്, വിളിച്ചു. ബിച്ച് എന്ന് വിളിച്ചു. അല്ല, ശരിക്ക് പറഞ്ഞാൽ, you ungrateful bloody bitch എന്നാണ് വിളിച്ചത്.
ആയിഷയും വീണയും അനുവും പരസ്പരം നോക്കി... ആയിഷ മുഷ്ടി ചുരുട്ടി..
ഫൈസൽ : എന്തുകൊണ്ടാ വിളിച്ചത്?.
ഹരി : നിന്നോടിത് എങ്ങിനെയാ പറയുക... മ്മ്മ്..... എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്, ഈ ലോകത്ത് ആരെയാ എന്ന് നിനക്ക് അറിയാലോ?..
ഫൈസൽ : നിന്റെ അമ്മയെ...
ഹരി : ഹാ,, അങ്ങിനെ ഉള്ള എന്നോട്, എന്റെ അമ്മയുടെ പിറന്നാൾ ദിവസമായ ഇന്നലെ തന്നെ, എന്റെ അമ്മക്ക് തെറി പറഞ്ഞാൽ ഞാൻ എങ്ങിനെയാ പ്രതികരിക്കേണ്ടത്..
വീണയും അനുവും ഫൈസിയും ഒരേ നിമിഷം ആയിഷയുടെ മുഖത്തേക്ക് നോക്കി..
ഹരി : സൺ ഓഫ് ബിച്ച്.. മലയാളത്തിൽ, വേശ്യയുടെ മകനെ എന്ന്... സ്ത്രീയായി പോയി, അല്ലെങ്കിൽ ചുരുട്ടി കൂട്ടി ഓഫീസിലെ ജനലിൽ കൂടെ പുറത്തിട്ടേനെ ഞാൻ..
ഫൈസി : മ്മ്മ്..
ഹരി : വേറെന്തും ഞാൻ സഹിച്ചേനെ, എന്നെ മാം രണ്ടു തല്ലു തല്ലിയാൽ പോലും ഞാൻ നിന്ന് കൊണ്ടെനെ. പക്ഷെ ഇത്... കയ്യിന്നു പോയി. സോറി വായെന്ന്...
ഫൈസി : ഓക്കേ ടാ,, അടുത്ത പരുപാടി എന്താ,,, ഐ മീൻ ജോബ്. എക്സാമൊക്കെ ക്ലിയർ ആയ സ്ഥിതിക്ക്..
ഹരി : സർട്ടിഫിക്കറ്റ് ഒക്കെ ആയി വരുമ്പോഴേക്കും ടൈം ആവില്ലേ.. അതും പോരാഞ്ഞിട്ട്, യുവർ ഉമ്മെടെ കാരക്റ്റർ വച്ച്, ഇവിടെ ഉള്ള കമ്പനികളിൽ എന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്യിപ്പിക്കാൻ ഉള്ള ചാൻസ് വരെ ഉണ്ട്..... സൊ നെക്സ്റ്റ്
💬 Comments
View all comments