Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
ക്ലാർക്ക് വന്നു പറഞ്ഞു, മാം നിങ്ങളെ വിളിക്കുന്നുണ്ട്....
ആയിഷയുടെ പിന്നാലെ ഹരിയും കയറി ഓഫീസിനുള്ളിൽ...
കണ്ണട വച്ച് അമ്പതിനു അടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. സാരി ആണ് വേഷം..
ആയിഷയെയും ഹരിയെയും അടി മുടി നോക്കി കണ്ണടക്ക് മുകളിലൂടെ ആ സ്ത്രീ.. മുന്നിലെ നെയിം ബോർഡ് രണ്ടു പെരും വായിച്ചു : അംബിക പി അയ്യർ
ആയിഷയും ഹരിയും ഇരുന്ന ശേഷം, അംബിക മലയാളത്തിൽ പറഞ്ഞു : നിങ്ങൾ രണ്ടു പെരും മലയാളി ആയത് കൊണ്ട് നമുക്ക് മലയാളത്തിൽ സംസാരിക്കാം..
ആയിഷ: ഞാൻ ഒരു ഹാഫ് മലയാളി ആണ്..
അംബിക : രണ്ടു പേരുടെയും ഫയൽ ഡീറ്റെയിൽസ് ഞാൻ കണ്ടതാണ്.. എനിക്കറിയാം. ഹരി പാലക്കാട് എവടെ ആണ്.. ഞാൻ ജനിച്ചു വളർന്നത്, കല്പത്തി ആണ്..
ഹരി : എന്റെ വീട്ടിൽ നിന്നും 30 കിലോമീറ്റർ ഉണ്ട് അങ്ങോട്ട്.. പക്ഷെ രത്തോത്സവത്തിന് ഞാൻ ഒരുപാട് വന്നിട്ടുണ്ട് കുട്ടികാലത്ത് അച്ഛന്റെ കൂടെ..
അംബിക : ഓ... ഗ്രേറ്റ്..
സംസാരം തുടർന്നു. ആയിഷയുടെ ഫുൾ ഫാമിലി ഹിസ്റ്ററിയും, ഹരിയുടെ ഹിസ്റ്ററിയും അംബിക ചോദിച്ചറിഞ്ഞു.
അംബിക : ഹരി മാം എന്നാണല്ലോ ആയിഷയെ വിളിക്കുന്നത് എപ്പോഴും.
ആയിഷ: മാം അത്...
അംബിക : ഹരി പറയട്ടെ...
ഹരി : മാം,, ഓഫീസിൽ ആർക്കും അറിയില്ല ഞങ്ങളുടെ റിലേഷൻ. ഇനിയിപ്പോൾ അറിഞ്ഞാൽ കൂടെ, പി എ, പേര് വിളിക്കുന്നത് ശരിയല്ലല്ലോ. പിന്നെ ശീലം, അത് മാറ്റാനും എളുപ്പമല്ല..
ഇന്റർവ്യൂ തുടർന്നു..
കുറെ നേരത്തിനു ശേഷം അംബിക ഫയൽ മടക്കി വച്ച ശേഷം :
💬 Comments
View all comments