Chapter Title : ഹരിത മനോഹരം 4 [ശ്രീരാജ്]
ഞാൻ...... ഞാൻ..
ഹരി : ടാ, നിനക്ക് അഞ്ചുനേ ഇഷ്ടം ആണെങ്കിൽ അത് നേരിട്ട് പറയാൻ ഉള്ള ചങ്കൂറ്റം വേണം. അല്ലാതെ, അസൂയ മൂത്ത്, ഒരുമാതിരി..... അപ്പോൾ പറഞ്ഞു വന്നത്, നീ മര്യാദക്ക് അഞ്ജുവിനെ പ്രൊപോസ് ചെയ്താൽ മാത്രം, നിനക്ക് ക്ഷണം ഉള്ളൂ..
ഓഫീസ് മുഴുവൻ സൈലന്റ് ആയി.
എല്ലാ കണ്ണുകളും അമലിനെയും അഞ്ജുവിനെയും മാറി മാറി നോക്കി..
അമലും അഞ്ജുവും പരസ്പരം നോക്കി..
ഹരി ചിരിച്ചു കൊണ്ട് : പിന്നെ പറഞ്ഞാൽ മതിയെടാ.. ഇപ്പോൾ തന്നെ വേണം എന്നില്ല....
ഓഫീസിൽ ഹരി മനസ്സിലാക്കിയ ഒരു കാര്യം ആയിരുന്നു അമലിന്റെ അഞ്ജുവിനോട് ഉള്ള നിശബ്ദ പ്രണയം. അതിന് പുറമെ, ഇന്നലെ അഞ്ജുവിനെ കണ്ടപ്പോൾ ഹരി അഞ്ജുവിനെ പറഞ്ഞു മനസ്സിലാക്കി, അവളുടെ പ്രണയം തനിക്കറിയാം എന്നും, പക്ഷെ ഒരിക്കലും നടക്കില്ല എന്നുള്ളതും.. കുറെ നേരത്തെ സംസാരത്തിനിടയിൽ അമലിനെ പറ്റി സൂചിപ്പിച്ചു ഹരി. അമലിനെ പറ്റി നല്ല കുറെ കാര്യങ്ങളും ഹരി അഞ്ജുവിനോട് പറഞ്ഞിരുന്നു. അതിന് പുറമെ, അഞ്ചു തന്നോട് അടുത്തിടപഴകുന്നത് കൊണ്ട് അസൂയ മൂത്ത് അമൽ തനിക്ക് തന്ന പണിയെ കുറിച്ചും.
അഞ്ജുവുന്റെ മുഖത്തെ നാണം എല്ലാവരും കണ്ടു..
ലേഡീസ് അഞ്ജുവിനെ നേരെ തിരിഞ്ഞു, ജന്റ്സ് അമലിന് നേരെയും..
ആയിഷയുടെ പിന്നാലെ ഓഫീസിൽ കയറി ഹരി മുഖത്ത് നോക്കി പറഞ്ഞു : ഇന്നലെ ഞാൻ മാമിനെ പേര് വിളിച്ചതിനും, ദേഷ്യത്തോടെ സംസാരിച്ചതിനും എനിക്ക് സോറി പറയാൻ പറ്റില്ല.. പക്ഷെ, ഞാൻ വേണേൽ കാൽ പിടിക്കാം, നേരത്തെ അമലിനെ പറ്റി പറഞ്ഞത് മനസ്സിൽ വച്ച് ഇനി അവന് പണി കൊടുക്കരുത്....
💬 Comments
View all comments