Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ചാൻസ് ഉണ്ട്. ഭാര്യയെ വിട്ട് ഭർത്താവ് ആക്സിഡന്റ് പറ്റിയപ്പോൾ സ്വന്തം വീട്ടിലേക്കു പോയി എന്നൊക്കെ ആയാൽ ചിലപ്പോൾ, വീട്ടിൽ അധികം നിൽക്കേണ്ടി വരില്ല എനിക്ക്, പോലീസ് പൊക്കി കൊണ്ട് വരും അവിടെ നിന്ന്.
കുറച്ചു നേരം ആകെ സൈലന്റ് ആയിരുന്നു ആ ആശുപത്രി മുറി. എല്ലാവരും പരസ്പരം നോക്കി പിന്നെ ആയിഷയെ..
ഹരിയുടെ വീട്ടുകാരുടെ മുഴുവൻ കണ്ണുകളും തന്നിലേക്കാണ് എന്ന് അറിയാവുന്ന ആയിഷ അൽപം മുഖം താഴ്ത്തി നിന്നു.
നിശബ്ദതയുടെ ഇടവേള മുറിച്ചു കൊണ്ട് ഹരിയുടെ അമ്മ : എന്നാലും എന്റെ ഹരി,,, ഇമ്മാതിരി പണി നീ ഒപ്പിച്ചപ്പോഴോ?..
താടിക്ക് കൈ കൊടുത്തു കൊണ്ടാണ് മാലിനി അത് ചോദിച്ചത്.
ഹരി : അമ്മേ, വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ, ഒരു ഫോണും കുറച്ചു ഡ്രെസ്സും അല്ലാതെ ഞാൻ എന്തെങ്കിലും എടുത്തിരുന്നോ?.. എനിക്കറിയാം ലക്ഷങ്ങൾ എവിടെയാ വച്ചിരിക്കുന്നത് എന്ന്. തൊട്ടോ ഞാൻ.. അങ്ങിനെ തെണ്ടിയായി വന്ന എനിക്ക്,, ഞാൻ വർക്ക് ചെയ്യണ കമ്പനിയിൽ വെള്ളം കൊണ്ട് വരാണ ചേട്ടന് വരെ ഉണ്ട് ഡിഗ്രി,, അതു പോലും ഇല്ലായിരുന്ന എനിക്ക് ഒരു ജോലി തന്നില്ലേ.. പിടിച്ചു നിൽക്കാൻ എന്നെ സഹായിച്ചില്ലേ.. അതിനുള്ള ഒരു പ്രത്യുപകാരം അത്രയും കരുതിയാൽ മതി.
അച്ഛൻ : മ്മ്... ഒരു കാര്യം ചെയ്യ്, അമ്മ വന്നു നിക്കട്ടെ നിന്റെ കൂടെ, അല്ലെങ്കിൽ ഞാൻ.
അമ്മ : ഞാൻ ഹരിയെ വിട്ട് ഇനി എങ്ങോട്ടും ഇല്ല.
ഹരി : എവിടേക്ക്... നമ്മുടെ ജിമ്മിയുടെ കൂടിന്റെ അത്ര പോലും വലുപ്പം ഇല്ല എന്റെ വാടക വീട്. അങ്ങോട്ടോ?..
ഹിമ :
💬 Comments
View all comments