Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
മാലിനി വസ്ത്രങ്ങൾ പാക്ക് ചെയ്യുമ്പോൾ ചോദിച്ചു, ഭർത്താവ്, ഹരിയുടെ അച്ഛൻ സുദേവനോട്.
സുദേവൻ : ഞാൻ അല്ലല്ലോ ഹരിയല്ലേ സമ്മതിച്ചത്...
മാലിനി : എന്ന് വച്ച്..
സുദേവൻ മാലിനിയെ കണ്ണ് തുറിപ്പിച്ചു നോക്കി..
മാലിനി : നിങ്ങളെന്താ, ആളെ പേടിപ്പിക്കാൻ നോക്കണോ, എന്റെ അടുത്ത് നടക്കില്ല ഇതൊന്നും.
സുദേവന്റെ കണ്ണുരുട്ടൽ പതിയെ ചിരിയായി മാറി....
മാലിനി : നിങ്ങൾക്ക് എന്താ വട്ടായോ, വെറുതെ ചിരിക്കുന്നോ.
സുദേവൻ : ഒന്നുല്ലെന്റെ മാലിനി. നമ്മുടെ മോനെ കുറിച്ച് ആലോചിച്ചതാ.
................................................................
ഹരി വീട്ടുകാരുടെ കൂടെ കാറിൽ കയറി, ആയിഷയുടെ കാറിന്റെ പിന്നാലെ പിടിച്ചു.
അനു : ആയിഷ,,നീ എന്തിനാ വെറുതെ. അവര് അവനെ നന്നായി നോക്കില്ലേ കൊണ്ട് പോയി. എന്റെ അറിവിൽ അന്വേഷണം ഒക്കെ കഴിഞ്ഞു. പിന്നെന്താ ഇഷ്യൂ..
ആയിഷ റോഡിലേക്ക് തന്നെ നോക്കി : എനിക്കറിയില്ല അനു.. ഇതെങ്ങിനെയാ നിന്നോട് പറയേണ്ടത് എന്ന്.
അനു : അവന് വണ്ടി ഇടിച്ചതു നിന്റെ തെറ്റല്ല.. അവൻ നാട്ടിൽ ഉണ്ടാക്കിയ പ്രശ്നത്തിന് നീ ഉത്തരവാദി അല്ല..
ആയിഷ : അനു,, കമ്പനിയിൽ ഞാൻ എന്ത് പൊസിഷന് വേണ്ടി ആണോ ഞാൻ കഷ്ടപ്പെട്ടത് അത് ഞാൻ നേടി. പക്ഷെ ഞാൻ അവിടെ ഹാപ്പി അല്ല....
അനു : എന്ത് പറ്റി...
ആയിഷ : ഹരി.... ഹരി അവിടെ ഇല്ല അത് തന്നെ....
അനു : നീ എന്താ ഉദ്ദേശിക്കുന്നത്..
ആയിഷ : ഞാൻ മനസ്സിൽ കാണുന്നത് , ചിന്തിച്ചെടുത്തു, അത് ചോദിക്കുന്നതിനു മുൻപ് എന്റെ മുന്നിൽ എത്തിക്കുന്ന സെക്രെട്ടറി ആണ് എനിക്ക് ഇന്ന് ഉള്ളത്.
അനു : അത് നല്ലത് അല്ലെ..
ആയിഷ അനുവിനെ നോക്കി : എന്ത് നല്ലത്..
അനു : ഓ,, നിനക്ക് ചീത്ത വിളിക്കാൻ ആള് വേണം,, അതല്ലേ..
ആയിഷ ചിരിച്ചു കൊണ്ട് : അനു,, ഞാൻ ഹരിയെ ചീത്ത വിളിക്കുമ്പോൾ അവന്റെ എസിപ്രെഷൻ നീ ഇതുവരെ കാണാത്തത് കൊണ്ടാണ്..
അനു : അതെന്താ..
ആയിഷ : ഞാൻ ഇങ്ങനെ ഫുൾ പ്രെഷറിൽ ചീത്ത പറയും, അവൻ ഇങ്ങനെ കാലിൽ,
💬 Comments
View all comments