Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
കല്യാണം, ഭാര്യ,, അത് എന്താണ് എന്ന് നീ തന്നെ പറഞ്ഞു.
അത് വരെ എല്ലാം കേട്ടും കണ്ടും നിന്ന അനു ആദ്യമായി വാ തുറന്നു : അച്ഛാ അവന്റെ പ്രശ്നം, നിങ്ങളെ ഫേസ് ചെയ്യാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട് ആണ്. വലിയ ആളായി സംസാരിക്കുന്നതല്ലാതെ, അവന് തന്നെ അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്..
ഹരി മുഖം താഴ്ത്തി ഇരുന്നു കുറച്ചു നേരം....
അച്ഛൻ : ആണോടാ ഹരി. ഞങ്ങളിൽ നിന്നും അത്രക്കും അകന്നോ നീ..
ഹരി അച്ഛനെ നോക്കി : അച്ഛാ, ഞാൻ നിങ്ങളെ, നമ്മുടെ വീടിനെ അത്രക്ക് നാറ്റിച്ചിട്ടുണ്ട്. ആലോചിക്കുമ്പോൾ എനിക്ക് തന്നെ..
മാലിനി : അത് കണ്ണി കണ്ട പെണ്ണുങ്ങളുടെ മതിൽ ചാടാൻ പോവുമ്പോൾ ആലോചിക്കണമായിരുന്നു..
ഹിമ : അതേത് മതിൽ, ഏത് പെണ്ണ്..
ഹൃദ്യ : എടീ, വിലാസിനി ഇല്ലേ...
ഹരി അടുത്തിരുന്ന മുന്തിരി പറിച്ചെടുത്തു ഹൃദ്യക്ക് നേരെ എറിഞ്ഞു., കണ്ണുരുട്ടി കൊണ്ട്..
ഹിമ ഹരിയെ നോക്കി : അയ്യേ. നാണം ഉണ്ടോടാ.. ഞാൻ അറിഞ്ഞില്ലല്ലോ..
ഹരി : ചിലപ്പോൾ നാട്ടിൽ ഇനി നീയേ അറിയാൻ കാണൂ.. നീ അറിഞ്ഞിട്ടെന്തിനാ, കൊച്ചമ്മ അസോസിയേഷനിൽ വിളമ്പാൻ ആണോ.
ഹിമ : പിന്നെ, വിളമ്പാൻ കണ്ട ബെസ്റ്റ് ന്യൂസ് അല്ലെ, എന്റെ അനിയൻ നാട്ടിലെ പോക്ക് കേസിന്റെ വീട്ടിൽ പോയത്..
ഹരിയുടെ മുഖം നാണക്കേട് കൊണ്ട് താഴ്ന്നു.
ഹരിയുടെ അച്ഛൻ ഇടയിൽ കയറി : ഈ പ്രായത്തിൽ ഉള്ള ആണുങ്ങൾക്ക് ചില അബദ്ധം ഒക്കെ പറ്റും. നീയത്...
അതിന്റെ ഇടയിൽ കയറി മാലിനി കണ്ണ് തുറിച്ചു കൊണ്ട്
💬 Comments
View all comments