Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ഹരിയെ ഇഷ്ടപ്പെടുന്ന രണ്ടു പേർ എന്റെ വീട്ടിൽ ഉണ്ട്, എന്റെ ഉമ്മയും, എന്റെ മോനും..
ഹിമ : മോനും ഉണ്ടോ... എന്താ അച്ഛാ,, അമ്മേ ഇത്..
ഹരി : എടി.. ഒന്ന് മിണ്ടാതിരി.. ഞാൻ വ്യക്തമായി പറഞ്ഞു, എന്താണ് ഞങ്ങളുടെ കല്യാണം എന്ന്. മോൻ ഉണ്ടായാൽ നിനക്കെന്താ..
ആയിഷ ഹരിയെ ഒന്ന് നോക്കി : ഒരുപാട് സ്ഥലം ഉണ്ട് എന്റെ വീട്ടിൽ, ആർക്കെങ്കിലും, അല്ല, എല്ലാവർക്കും വന്ന് നിക്കാം അവിടെ, എത്ര ദിവസം വേണമെങ്കിലും..
ഹരി ആയിഷയെ നോക്കി : അതൊന്നും ശരിയാവില്ല മാം...
ആയിഷ ഹരിയെ കലിപ്പിച്ചു നോക്കി : അത് ശരിയാവും, അത് മതി..
ഹരി തല താഴ്ത്തി വാ അടക്കുന്നത് ഹരിയുടെ അച്ഛൻ ശ്രദ്ധിച്ചു..
മാലിനി : അത് ശരിയാവില്ല.
സുദേവൻ : മനസ്സ് കൊണ്ട് അല്ലെങ്കിലും അവർ കല്യാണം കഴിച്ചതല്ലേ.. ഹരിക്ക് ഓകെ ആണെങ്കിൽ പിന്നെന്താ,, ഹരി നിനക്ക് ഓകെ അല്ലെ?..
ആയിഷ ഇടയിൽ കയറി: ഹരിക്ക് ഓകെ ആണ്..
സുദേവൻ ഹരിയെ നോക്കി, ഹരി ആയിഷയെ, പിന്നെ ഒന്ന് മൂളി ഹരി : മ്മ്മ്...
................................................................
" നിങ്ങൾ ഇതെന്തിനാ സമ്മതിച്ചത് "... മാലിനി വസ്ത്രങ്ങൾ പാക്ക് ചെയ്യുമ്പോൾ ചോദിച്ചു, ഭർത്താവ്, ഹരിയുടെ അച്ഛൻ സുദേവനോട്.
സുദേവൻ : ഞാൻ അല്ലല്ലോ ഹരിയല്ലേ സമ്മതിച്ചത്...
മാലിനി : എന്ന് വച്ച്..
സുദേവൻ മാലിനിയെ കണ്ണ് തുറിപ്പിച്ചു നോക്കി..
മാലിനി : നിങ്ങളെന്താ, ആളെ പേടിപ്പിക്കാൻ നോക്കണോ, എന്റെ അടുത്ത് നടക്കില്ല ഇതൊന്നും.
സുദേവന്റെ കണ്ണുരുട്ടൽ പതിയെ ചിരിയായി മാറി....
മാലിനി
💬 Comments
View all comments