Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ഹരിയെ നോക്കി : ഞാൻ പോയി വരാം, ചെന്നില്ലേൽ അലാറം നിക്കാൻ പോണില്ല...
കിട്ടിയ തക്കത്തിനു ഹരി ആയിഷയോട് പറഞ്ഞു : മാം പേടിക്കണ്ട, ഇവർ നാളത്തോടെ സ്ഥലം വിടും.. ഞാനും ശല്യമായി ഉണ്ടാവില്ല.. പറ്റുകയാണേൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണം എന്റെ വീട്ടിൽ.
ആയിഷ : നിന്റെ കാൽ ശരിയാവുന്ന വരെ, നീയെവിടേം പോവാൻ പോണില്ല.ഞാൻ വാക്ക് കൊടുത്തത് നീ കേട്ടതല്ലേ..
ഹരി പിന്നെ ഒന്നും മിണ്ടിയില്ല..
ആ ദിവസം ആകെ ബഹളം ആയിരുന്നു ആയിഷയുടെ വീട്ടിൽ. ഹൃദ്യ ഫൈസിയുമായി കമ്പനി ആയി എങ്കിൽ, ഹിമ ആയിഷയുമായി കമ്പനി ആയി. ഹിമക്ക് ആയിഷയുടെ വീടിന്റെ പ്ലാൻ അത്രക്കും ഇഷ്ടപ്പെട്ടു. ഡിസൈൺ ചെയ്തത് ആയിഷ ആണ് എന്ന് അറിഞ്ഞതോടെ ആയിഷയുടെ പിന്നാലെ ആയി. ഹിമയും വിനയനും ഫ്ലാറ്റ് ലൈഫ് വിട്ട്, വീടുകളിലേക്ക് കണ്ണ് വച്ച് തുടങ്ങി കുറച്ചായിരുന്നു.
മാലിനിയും നഫിസയും കൂട്ട് ആയെങ്കിൽ, ഹരിയും അച്ഛൻ സുദേവനും, കുട്ടിക്കാലം മുതൽ ഉള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയായിരുന്നു.
വൈകീട്ട് ഓഫീസ് ടൈം കഴിഞ്ഞതും, വീണ പറഞ് അറിഞ്, മുഴുവൻ ഓഫീസും അവിടെ എത്തി. പക്ഷെ ഹരി തന്റെ തിരിച്ചു പോക്കിന്റെ കാര്യം ആരോടും പറയാതെ മനസ്സിൽ തന്നെ വച്ചു.
പിറ്റേന്ന് ഹരിയുടെ ഫാമിലി, മനസ്സില്ല മനസ്സോടെ ആണെങ്കിലും നാട്ടിലേക്ക് തിരിച്ചു. ഹിമ ആയിഷയോട് എപ്പോൾ വേണമെങ്കിലും തനിക്ക് ഇങ്ങോട്ട് വന്ന് അനിയനെ കാണാൻ ഉള്ള പെർമിഷനും ചോദിച്ചു വാങ്ങിയിരുന്നു.
................................................................
ഹരി വന്ന ശേഷം, ഫൈസിക്ക് വന്ന മാറ്റങ്ങൾ കണ്ട്, നഫിസക്കും ആയിഷക്കും ശരിക്കും അത്ഭുദം തോന്നി.
റൂമിൽ തന്നെ മിക്ക സമയവും അടച്ചിരുന്ന്, തന്റെ ലോകത്ത് സമയം കളഞ്ഞിരുന്ന ഫൈസി, ചിരിച്ചു കളിച്ചു കൊണ്ട്, ഹരിയോടൊപ്പം, വീൽ ചെയറിൽ അങ്ങോട്ടും ഇങ്ങോട്ടും പായുമ്പോൾ, ഇതെല്ലാം കണ്ട് സന്തോഷത്തോടെ കണ്ണ് തുടച്ചു നഫിസ.
ദിവസങ്ങൾ അതി വേഗം കടന്നു പോയി കൊണ്ടിരുന്നു. ഹരിയെ കാണാൻ, തനിച്ചു കാണാൻ, സംസാരിക്കാൻ, ഹരിയോടൊപ്പം സമയം പങ്കിടാൻ, ആയിഷയുടെ മനസ്സ് വേംബി എങ്കിലും, തന്റെ വീടും, ഫൈസിയും, ഉമ്മയും എല്ലാം ആ മനസ്സിന് വിലങ്ങു
💬 Comments
View all comments