Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
നടന്നു കാണുമ്പോൾ ഹരി അച്ഛനോട് പറഞ്ഞു : അച്ഛാ, ഇവിടെ..
അച്ഛൻ : ഇല്ലെടാ,, നീ പേടിക്കേണ്ട, ഇന്ന് അല്ലെങ്കിൽ നാളെ രാവിലെ എല്ലാവരും പോയിരിക്കും.. ഞാൻ കൊണ്ട് പോയിക്കൊണ്ട് വാക്കാണ്. ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്. അച്ഛൻ ഓടി വരും...
ഹരി തല താഴ്ത്തി : അച്ഛാ സോറി... ഞാൻ...
അച്ഛൻ : നടന്നത് നടന്നു.. ഇനി അതിനെ കുറിച്ച് സംസാരം ഇല്ല. എനിക്ക് എന്റെ മോനെ വേണം. അത്രയേ ഉള്ളൂ..
ഹരി അരികിൽ ഇരിക്കുന്ന അച്ഛന്റെ തോളിൽ തല ചായ്ച്ചു...
എല്ലാം കേട്ടുകൊണ്ട് തൊട്ടടുത്തു ആയിഷ ഇരുന്നെങ്കിലും, അച്ഛന്റെയും മകന്റെയും സംഭാഷണത്തിൽ ഇടപെട്ടില്ല.
ഹരിയും അച്ഛനും ഇരിക്കുന്നതിന് നേരെ ഉള്ള റൂമിൽ നിന്ന് ഹൃദ്യ ഇറങ്ങി പതിയെ നടന്നു വന്നു.
ഹൃദ്യയുടെ കണ്ണുകളിൽ ഒരു അങ്കലാപ്പ് ഹരി കണ്ടു..
ഹരി : എന്താ ചേച്ചി, ചേച്ചിടെ കണ്ണട പൊട്ടി കണ്ണ് പുറത്തു ചാടുമല്ലോ..
ഹൃദ്യ കണ്ണട സാരി കൊണ്ട് തുടച്ച് ഹരിയെയും ആയിഷയെയും നോക്കി പറഞ്ഞു : ഞാൻ എന്താ പറയേണ്ടത്.. എനിക്കറിയില്ല. ഡോക്ടറേറ്റ് ഉള്ള പ്രൊഫസർ ആയ എന്നെ അവൻ അങ്ങ് ചെറുതാക്കി കളഞ്ഞു.
ഹൃദ്യക്ക് അൽപം ചമ്മൽ തോന്നി കൂടുതൽ പറയാൻ..
ഹരി ചിരിച്ചു കൊണ്ട് : ഉറുദു ലിറ്ററിച്ചറിന്റെ ഫാൻ ആക്കി മാറ്റിയ ആളാണ് അവൻ. ലാംഗ്വേജ് അല്ല കൾച്ചർ ആണ് പ്രശ്നം, എല്ലാ കൾച്ചറും ഉള്ളിലേക്കിറങ്ങി പഠിച്ചാൽ എല്ലാത്തിനും ഒരു ഭംഗി ഉണ്ട്.. ഞാൻ അല്ല പറഞ്ഞത് അവൻ ആണ്..
ഹൃദ്യ ആയിഷയെ നോക്കി :
💬 Comments
View all comments