Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
സ്റ്റിക്ക് ഇരിക്കുന്നുണ്ട്. നിന്റെ ഉമ്മ കണ്ടാൽ ഞാൻ വീണ്ടും വീൽ ചെയറിൽ ആവും.
ചിരിച്ചു പറഞ്ഞു നേരെ നോക്കിയതും ആയിഷ കൈ കെട്ടി നോക്കി നിൽക്കുന്നുണ്ടായിരുന്നു മുന്നിൽ തന്നെ. കുറെ പിന്നിലായി മുഖം താഴ്ത്തി നഫിസയും.
ഹരിയുടെയും ഫൈസിയുടെയും ചിരി നിന്നു..
ആയിഷ അലറി : എവടെ ആയിരുന്നു നിങ്ങൾ?..
ഹരി പതിയെ : ബാംഗ്ലൂർ കറങ്ങി, പിന്നെ, പിന്നെ പബ്ബിൽ കയറി. ഫൈസി ഇതുവരെ പോയിട്ടില്ല പറഞ്ഞപ്പോൾ...
ആയിഷ മുഖം ചൊറിഞ്ഞു കൊണ്ട് : ഫോൺ എവടെ, ഫോൺ എവടെ നിങ്ങടെ...
ഫൈസി : കാറിൽ ആയിരുന്നു ഉമ്മ. അതോണ്ട് അറിഞ്ഞില്ല..
ഫൈസിക്ക് നേരെ തിരിഞ്ഞ് ചിരിച്ചു കൊണ്ട് : പൊളിച്ചടക്കിയില്ലേ, നമ്മൾ. യോ.. യോ...
ഹരി രണ്ടു യോ, യോ സ്റ്റെപ് ഇട്ടു..
ആയിഷ : കഴിച്ചിട്ടുണ്ടോ?..
ഹരി : ഫുഡ് കഴിച്ചു ഞങ്ങൾ..
ആയിഷ : അതല്ല കുടിച്ചോ എന്ന്..
ഫൈസി : കഴുക്കുന്നതിനൊപ്പം ജ്യൂസ് കുടിച്ചു..
ഹരി ഫൈസിയെ നോക്കി ചിരിച്ചു കൊണ്ട് : എടാ, തമാശക്കാര. നിനക്ക് തമാശ ഒക്കെ പറയാൻ അറിയും ലെ..
നഫിസയുടെ ചിരി ആയിഷയുടെ ചെവിയിൽ കേട്ടു. പക്ഷെ ആയിഷക്ക് മാത്രം ചിരി വന്നില്ല..
ആയിഷ അലറി : ഹരീ.............
ഹരി സൈലന്റ് ആയി, പിന്നെ പറഞ്ഞു : ഞാൻ രണ്ടേ രണ്ടെണ്ണം, ഫൈസി ഒരു മോചിട്ടോ..
ഫൈസി : മോചിട്ടോ അല്ല ഹരി, മൊഹിതോ...
ഹരി : ഓ, ശരിയെ....
ആയിഷ കലി കയറി പൊട്ടി തെറിക്കാൻ പോകുന്നതിനു മുൻപ്, നഫിസ അങ്ങോട്ട് വന്നു
💬 Comments
View all comments