Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ഇരിക്കാൻ തുടങ്ങിയിട്ട്, ഒപ്പിട്ട് അയച്ചൂടെ അവന് വേഗം. വച്ചിരിക്കുന്നത് എന്തിനാ?..
ആയിഷക്ക് ഉത്തരം ഉണ്ടായില്ല. ആയിഷ പതിയെ ഫൈസിയിൽ നിന്നും മാറി, തല കുനിച്ചു ഇരുന്നു.
ഫൈസി : എന്റെ ഉമ്മാ, നിങ്ങൾ തമ്മിൽ ഒരു ഫേക്ക് മാര്യേജിനു മുകളിൽ പലതും ഉണ്ടായിരുന്നു എന്ന് എനിക്കറിയാം. അത് ഊഹിക്കാനുള്ള പ്രായവും കഴിവും എനിക്കുണ്ട്.
ആയിഷ ഉടനെ ഫൈസിയുടെ മുഖത്തേക്ക് നോക്കി..
ഫൈസി : എന്തായാലും ഇങ്ങൾ അവനെ കെട്ടി,, ഇനി എന്തിനാ പിരിയുന്നെ. മുന്നോട്ട് ചിന്തിച്ചൂടെ..
ആയിഷ വാ പൊളിച്ചു കൊണ്ട് : ഫൈസി നീ.... ഞങ്ങളുടെ വയസ്സ്..
ഫൈസി : ഓ പിന്നെ, വയസ്സ്......ഉമ്മ നിങ്ങൾ രഹസ്യമായി അല്ലല്ലോ കെട്ടിയത്. പരസ്യമായി അല്ലെ. എല്ലാവരെയും വിളിച്ചു പൈസ ചിലവാക്കി പാർട്ടി വരെ നടത്തി. പിന്നെന്താ പ്രശ്നം.. ഞാനും ഉമ്മുമ്മയും ആണോ?..
ആയിഷ വാക്കുകൾക്കായി പരതി..
ഫൈസി : എനിക്ക് ഒരു കുഴപ്പവും ഇല്ല, അവനെ ഉപ്പ എന്ന് വിളിക്കാനും, ആ രീതിയിൽ റെസ്പെക്ട് കൊടുക്കാനും എന്നേ കൊണ്ട് പറ്റില്ല. അവൻ, അല്ലെങ്കിൽ ഹരി, എന്നെ വിളിക്കൂ. പിന്നെ ഉമ്മുമ്മ ആണെങ്കിൽ ഇന്ന് വരെ ഒന്നിലും ഇടപെടാൻ വന്നിട്ടില്ല. വരുകയും ഇല്ല..
ഫൈസി ഇത്രയും പറഞ്ഞു കൊണ്ട്, തന്റെ വീൽ ചെയർ അൽപം പിന്നിലേക്ക് നീക്കി. എന്നിട്ട് അവസാനമായി പറഞ്ഞു : അധികം സമയം ഇല്ല ഉമ്മാ നിങ്ങൾക്ക്, അവന് പെണ്ണുങ്ങളെ ആകർഷിപ്പിക്കാൻ പറ്റുന്ന എന്തോ ഒരു കഴിവ് ഉണ്ട്. പബ്ബിൽ വച്ച് ഞാൻ കണ്ടതാണ്. നാട്ടിൽ അതേ പോലെ വല്ല പെണ്ണും വന്നാൽ, അവനും ഇഷ്ടപെട്ടാൽ........
💬 Comments
View all comments