Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ഹരി ഫൈസിയെ നോക്കി : ഫൈസി എന്തായാലും പോണില്ല.
ഹൃദ്യ : വിടാനും ഉദ്ദേശമില്ല. നാടൊക്കെ കണ്ട്, നമ്മുടെ ലൈബ്രറി, സ്കൂൾ ഒക്കെ കണ്ട്, നമ്മുടെ നാടിനെ പറ്റി അറിഞ്ഞിട്ടു പോയാൽ മതി.
നാളെ ഒരിക്കൽ ഇവന്റെ വിരൽ തുമ്പിലൂടെ നമ്മുടെ നാടിനെ ഒരുപാട് പേര് അറിയാൻ വഴി ഉള്ളതാണ്.
ഗോകുൽ : മലയാളം പ്രൊഫസർ തുടങ്ങി...
ഹൃദ്യ ഭർത്താവ് ഗോകുലിനെ നോക്കി : എന്നാ ഞാൻ, ഫിസിക്സ് പ്രൊഫസറേ പോലെ ന്യൂട്ടന്റെ ചലന നിയമം പറഞ്ഞോണ്ടിരിക്കാം..
ടേബിളിൽ കൂട്ട ചിരി ഉയർന്നു...
ഹിമ ആയിഷയോട് : വീടിന്റെ പ്ലാൻ ഒന്ന് നോക്കി പറയാൻ മറക്കരുതേ...
ആയിഷ : അയച്ചിട്ടാൽ മതി. നോക്കിട്ട് പറയാം. തിരിച്ചു എത്തുമ്പോൾ പറഞ്ഞാൽ, സമയമുള്ളപ്പോൾ വന്ന് സൈറ്റ് ഒന്ന് കാണുകയും ചെയ്യാം.
പിന്നെയും കുറെ സംസാരിച്ചു അവർ, ഊണ് മേശക്ക് മുന്നിൽ ഇരുന്ന്.
ഉച്ചക്ക് ശേഷം ഹരി ഫൈസിയും കുട്ടികളുമായി പുറത്തിറങ്ങി, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കറങ്ങി കാണാൻ തുടങ്ങി..
തെങ്ങിൻ പറമ്പും, കൗങ്ങിൻ പറമ്പും, അതിന്റെ ഇടയിലൂടെ ഉള്ള കുരുമുളകു കൃഷിയും എല്ലാം കണ്ട് നടന്ന്, സമയം പോയത് ഹരിയും ഫൈസലും കുട്ടികളും അറിഞ്ഞില്ല.
വൈകീട്ട് അനു വക്കീലിനെ ഹരിയുടെ വീട്ടിലെ ഡ്രൈവർ കം എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന വാസു ഏട്ടൻ, റെയിൽവേ സ്റ്റേഷൻ കൊണ്ട് പോയി വിട്ടു.
ആ പകലും, വൈകുന്നേരവും കടന്നു പോയത് വളരെ പെട്ടെന്നായിരുന്നു. കുട്ടികളുടെ ബഹളവും സംസാരവും ആയി....
...................................................................
രാത്രി കുട്ടികളെ കിടക്കാൻ കാണാത്തത് കൊണ്ട് ഹരി സ്വയം പറഞ്ഞു " ഇവർ
💬 Comments
View all comments