Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ഇതെവിടെ പോയി "..
ഹരിക്ക് ഇന്ന് കിടന്ന് ഉറക്കം വരും എന്ന് തോന്നിയില്ല. മനസ്സ് മുഴുവൻ തുറന്നു പോലും നോക്കാത്ത തന്റെ ഡിവോഴ്സ് പേപ്പർ ആണ്..
കതകിന്റെ ശബ്ദം കേട്ട്, ഹരി നോക്കിയപ്പോൾ കണ്ടത് വാതിൽ തുറന്നു അകത്തേക്ക് വരുന്ന ആയിഷയെ ആണ്.
ആയിഷ തനിക്കു പിറകിൽ ആയി വാതിൽ അടച്ചു കുറ്റി ഇട്ട്, കട്ടിലിന്റെ അരികിലേക്ക് നടന്നു വന്നു.
ഹരി ചാടി എഴുന്നേറ്റ് വാക്കുകൾക്കായി പരതിയ ശേഷം പറഞ്ഞു: റൂം,, ഇവിടെ..കാലി.. വേറെ..
ആയിഷ ഹരിയോട് : ആ മൂലക്ക് നോക്ക്. എന്റെ ബാഗ് ആണ് അത്.
ഹരി വളരെ നീളമുള്ള തന്റെ റൂമിന്റെ മൂലയിലേക്ക് നോക്കി. ആയിഷ പറഞ്ഞ പോലെ ബാഗ് ഉണ്ടായിരുന്നു അവിടെ.
ആയിഷ ഒന്നും മിണ്ടാതെ, അങ്ങോട്ടേക്ക് നടന്നു. ഹരി നോക്കി നിൽക്കെ, ബാഗ് തുറന്ന്, ഒരു നൈറ്റി എടുത്തു ബാഗിൽ നിന്നും..
ഹരിയുടെ കൺ മുന്നിൽ വച്ച്, വൈകുന്നേരം കുളി കഴിഞ്ഞ് ഇട്ടിരുന്ന വെളുത്ത ചുരിദാർ ഊരാൻ തുടങ്ങി.
ഹരിയുടെ നെഞ്ചിടിപ്പ് കൂടി. കൈ കാലുകൾ വിറച്ചു. ഹരി ഉടനെ തിരിഞ്ഞു നിന്നു, ആയിഷയെ കാണാതിരിക്കാൻ വേണ്ടി. കണ്ടാൽ ചിലപ്പോൾ തനിക്ക് നിയന്ത്രിക്കാൻ കഴിയാതെ വരും എന്ന് ഹരിക്ക് ബോധ്യം ഉണ്ടായിരുന്നു.
" എന്താ കിടക്കുന്നില്ലേ "..ബെഡിൽ കിടന്നു കൊണ്ട് ആയിഷ ചോദിച്ചു.
ഹരി ആയിഷയെ നോക്കി, കട്ടിലിൽ നിന്നും ഒരു തലയിണ എടുത്ത ശേഷം പറഞ്ഞു: ഞാൻ താഴെ കിടന്നോണ്ട്. മാടം വിസ്തരിച്ചു കിടന്നോളു...
ആയിഷ കിടന്നു കൊണ്ട് : അതെന്താണാവോ?..
ഹരി : ഒന്നുല്ല. അതാ നല്ലത്.
💬 Comments
View all comments