Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ആയിഷ കിടക്കയിൽ നിന്നും ഉയർന്ന് ഇരുന്ന ശേഷം : എന്നാ ഞാനും താഴെ കിടക്കാം..
ഹരി കണ്ണ് തുറിച്ചു കൊണ്ട് : അതെന്തിനാ..
ആയിഷ : ഭർത്താവ് കിടക്കുന്നിടത്തല്ലേ, ഭാര്യയും കിടക്കേണ്ടത്. അങ്ങനല്ലേ?..
ഹരി : എന്ത് ഭർത്താവ്, അതല്ലേ ഡിവോഴ്സ് പേപ്പർ തന്നത്.
ആയിഷ : ഹരി അതിന് ഒപ്പിട്ടിട്ടില്ലലോ..
ഹരി : വേഗം, റൂമിലെ അലമാര തുറന്ന്, അനു കൊടുത്ത പേപ്പേഴ്സ് എടുത്തു. ഒപ്പിടാൻ ആയി നോക്കിയ ശേഷം ആയിഷക്ക് നേരെ നോക്കി..
ആയിഷ : എന്തെ, ഒപ്പിടുന്നില്ലേ..
ഹരി : മാമിന്റെ ഒപ്പ്.?...
ആയിഷ: ഞാൻ ഒപ്പിടുന്നില്ല.. ഹരി ഒപ്പിട്ട ശേഷം കേസ് കൊടുക്ക്, ഭാര്യയിൽ നിന്നും വിവാഹ മോചനം വേണം എന്ന് പറഞ്ഞ്..
ഹരി പേപ്പറിൽ ഒന്നുകൂടെ നോക്കി, എന്നിട്ട് തന്നെ നോക്കി ഇരിക്കുന്ന ആയിഷയോട് : മാം പറഞ്ഞു വരുന്നത്.. നമ്മൾ ഭാര്യ ഭർത്താവ് റിലേഷൻ.. തുടരണം എന്നാണോ?..
ഹരിയുടെ നിർവികാര ഭാവം കണ്ട് ആയിഷ ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ കുഴങ്ങി..
ഹരി അതേ ഭാവത്തിൽ തന്നെ പറഞ്ഞു : മാം, അത് ശരിയാവില്ല..
ആയിഷ : എന്ത് ശരിയാവില്ല..
ഹരി ഉടനെ തന്റെ കയ്യിലെ ഡിവോഴ്സ് പേപ്പറിൽ, താൻ ഇടേണ്ട സ്ഥലങ്ങളിൽ, ആയിഷ നോക്കി ഇരിക്കെ, ഒപ്പിട്ടു കൊണ്ട്, പേപ്പർ ആയിഷക്ക് നേരെ നീട്ടി..
ആയിഷ ഇടരുന്ന ശബ്ദത്തോടെ ഹരിയുടെ പേര് വിളിച്ചു.... ഹരീ...
ഹരി ആയിഷയുടെ മുഖത്ത് നോക്കി പറഞ്ഞു : മാം, മാടം ഇത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
💬 Comments
View all comments