Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
എന്ന് ഡോക്ടർ പറഞ്ഞത്. ഐ സി യൂ വിൽ ഒബ്സെർവേഷനിൽ ആണ്.
അനു : താങ്ക്സ് സർ... താങ്ക് യൂ വെരി മച്ച്.
ഷണ്മുഖം : താങ്ക്സ് എന്തിനാ വക്കീലേ.. പണിയല്ലേ ഞങ്ങളുടെ ഇത്. ഓട്ടോ ട്രാക്ക് ചെയ്തിട്ടുണ്ട്. ബാഗും ബാക്കി കാര്യങ്ങളും ഉടനെ കിട്ടും.
മൂവർ സംഘം ഐ സി യൂ അന്വേഷിച്ചു കണ്ടു പിടിച്ചു അങ്ങോട്ടേക്ക് ഓടി. മുന്നിൽ തന്നെ ഹരിയുടെ രണ്ടാമത്തെ ചേച്ചി ഹിമ ഇരിപ്പുണ്ടായിരുന്നു കരഞ്ഞു തളർന്നു കൊണ്ട് ഭർത്താവ് വിനയന്റെ തോളിൽ തല ചായ്ച്ചു കൊണ്ട്.
അനു ഹിമയോടും വിനയനോടും സംസാരിച്ചിരിക്കുമ്പോൾ ആയിഷയും അനുവും ഒരു നോക്ക് ഹരിയെ കാണാൻ ആയി എത്തി നോക്കി പക്ഷെ കാണാൻ കഴിഞ്ഞില്ല.
അനു വീണയെയും ആയിഷയെയും ഹരിയുടെ ജോലിയുടെ ബേസിൽ പരിചയപ്പെടുത്തി കൊടുത്തു ഹിമക്ക്.
ഹിമ എല്ലാം കേട്ട ശേഷം കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു : എന്റെ ഹരി, വെറും പി എ ആണ് നിങ്ങളുടെ കമ്പനിയിൽ എന്നാണോ പറയണത്.
ആയിഷയും വീണയും ഒന്നും മിണ്ടിയില്ല......
ഹിമ ഭർത്താവിന് നേരെ തിരിഞ്ഞ് നെഞ്ചിൽ മുഖം വച്ചു കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞു : ഏട്ടാ കണ്ടോ, ഒരു വർഷം ആയി അവൻ ഇവിടെ ഉണ്ട്.. ഒരുവട്ടം നമ്മളെ വന്നു കണ്ടോ.. ഒന്നു ഫോൺ വിളിച്ചോ.. ആരും അല്ല ലെ ഞാൻ അവന്..
വിനയൻ ഹിമയുടെ കരച്ചിൽ ഒതുക്കാൻ കഷ്ടപ്പെട്ടു.
അനു ആയിഷക്കും വീണക്കും നേരെ തിരിഞ്ഞു പറഞ്ഞു : നിങ്ങൾ ഡോക്ടറെ കുറിച്ചും ബാക്കി കാര്യങ്ങളും അന്വേഷിക്ക്. എന്നിട്ട് വെയ്റ്റിംഗിൽ ഇരുന്നാൽ
💬 Comments
View all comments