0%

Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്‌]

Author : Kambikathakal Read All Parts 3.2K

എന്ന് ഒഴിച്ച്....

ഹരിയുടെ അച്ഛൻ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം ആയിഷ മനസ്സിലാക്കിയിരുന്നു.

" മോളെ, ഞങ്ങൾ ഉണ്ടല്ലോ ഇവിടെ. നിങ്ങൾ പൊയ്ക്കോളൂ. അവന് കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞല്ലോ"....... ഹരിയുടെ അമ്മ അനുവിനോടും ആയിഷയോടും ആയി പറഞ്ഞു.

അനു നിർബന്ധിച്ചു കൊണ്ട് ആയിഷയെ കൂട്ടി അവിടെ നിന്നും തിരിച്ചു..

................................................................

ആയിഷ ഓഫീസിൽ പോയി അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് പന്ത്രണ്ടു മണിയോടെ ഹോസ്പിറ്റലിൽ എത്തി എല്ലാം അന്വേഷിച് ആണ് തിരിച്ചു പോയത്. അതിന് മുന്നേ തന്നെ വീണയും അനുവും വന്ന് പോയിരുന്നു.

ഓഫീസിൽ ആയിഷ പറഞ്ഞത് അനുസരിച്, ഹരി അർജന്റ് ആയി ലീവ് പോയി നാട്ടിലേക്ക് എന്നാണ് വീണ പറഞ്ഞത്. കാരണം ഓഫീസിൽ അറിഞ്ഞാൽ, അവർ പോയി കണ്ടാൽ കല്യാണ കാര്യം ഹരിയുടെ വീട്ടുകാർ അറിയും.

അനുവും, ആയിഷയും, വീണയും എല്ലാ ദിവസവും ഹരിയെ പോയി കണ്ട്, കുറച്ചു നേരം ഇരുന്ന്, വീട്ടുകാരോട് സംസാരിച്ച ശേഷമാണ് തിരിച്ചു പോന്നത്.

................................................................

അഞ്ചാം ദിവസം അനുവും ആയിഷയും ഹരി കിടക്കുന്ന ഡോർ തുറന്നപ്പോൾ അവിടെ തർക്കം നടക്കുകയായിരുന്നു. രണ്ടു അളിയന്മാർ ഒഴിച്ച് ബാക്കി എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു. കോളേജും, ജോലിയും, കുട്ടികളും എല്ലാം ഉള്ളത് കൊണ്ട് അവർ തിരിച്ചു പോയി.

" നിങ്ങളെങ്കിലും ഇവനെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്, ഡിസ്ചാർജ് ആണ് ഇന്ന്,, കൂടെ വരില്ല എന്ന വാശിയിൽ ഇരിപ്പാണ്. ഈ അവസ്ഥയിൽ ഇവൻ ഇവിടെ എന്ത്, എങ്ങിനെ ചെയ്യാനാ "... ഹരിയുടെ അമ്മ സങ്കടപ്പെട്ടു കൊണ്ട് ഇരുവരോടും പറഞ്ഞു.

💬 Comments

View all comments