Chapter Title : ഹരിത മനോഹരം 5 [ശ്രീരാജ്] [ക്ലൈമാക്സ്]
ഹരി ചാരി ഇരിപ്പുണ്ടായിരുന്നു. കാലിൽ പ്ലാസ്റ്ററും തലയിൽ കെട്ടുമായി.
അച്ഛൻ സുദേവൻ ഹരിയുടെ അടുത്തെത്തി നിന്നു കൊണ്ട് പറഞ്ഞു : അച്ഛനോടല്ലേ നിനക്ക് ദേഷ്യം, ബാക്കി ഉള്ളവരോട് എന്തിനാ..
ഹരി ഒറ്റ വാക്കിൽ : ഞാൻ ആ വീട്ടിലേക്ക് ഇല്ല...
ഹിമ : ശരി, എന്റെ കൂടെ വന്നൂടെ നിനക്ക്...
ഹരി : ഞാൻ ആരുടെ കൂടെയും ഇല്ല..
ഹൃദ്യ : പിന്നെ നീ ഇവിടെ, ഇങ്ങനെ എന്ത് ചെയ്യാനാ ഹരി...
ഹരി : ഒരു വർഷത്തിന് മുകളിലായി ഞാൻ ഒറ്റക്കല്ലേ, ഇനിയും അങ്ങിനെ നിന്നോളും.
അമ്മ മാലിനി കരഞ്ഞു കൊണ്ട് : എന്താ മോനെ ഇങ്ങനെ....
ഹരി : അത് വീട്ടിൽ നിന്നും പുറത്താക്കുമ്പോൾ ആലോചിക്കണ്ടേ.. എനിക്ക് വീടില്ല, എനിക്ക് ആരും ഇല്ല.. എനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കും. വേണ്ട സമയത്ത് നിങ്ങൾ ആരും ഉണ്ടായിരുന്നില്ല. ഒരാൾ പോലും കൂടെ നിന്നില്ല.. കരഞ്ഞു കാലു പിടിച്ചില്ലേ..
ഹരിയുടെ അമ്മയുടെ മുഖം മാറി, കരഞ്ഞു കൊണ്ട് തന്നെ അലറി : മിണ്ടരുത് നീ ഇനി... കണ്ണി കണ്ട അലവലാതി പെണ്ണുങ്ങളെ പ്രേമിച്ച്, നിന്റെ അച്ഛൻ പോയി കാലു പിടിച്ചതാ അവളോട് നിന്റെ അവസ്ഥ കണ്ട് നിൽക്കാൻ പറ്റാത്തോണ്ട്. അവൾ എന്താ പറഞ്ഞത് എന്നറിയുമോ, ടൈം പാസ്സ് ആയിരുന്നു നീ അവൾക്ക് എന്ന്, നീ ഇത്ര കാര്യം ആവും എന്ന് വിചാരിച്ചില്ല എന്ന്.. നിനക്ക് വിഷമം ആവണ്ട എന്ന് വച്ച് ആണ് അച്ഛൻ പറയാതിരുന്നത്...
ഹരിയുടെ അച്ഛൻ : മതി മാലിനി....
ഹരിയുടെ കണ്ണുകൾ ചുവന്നു തുടങ്ങി, കണ്ണുകൾ
💬 Comments
View all comments