Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
സംസാരം, ഫ്ലൂന്റ് ആണ് എന്ന് തന്നെ പറയാം, പിന്നെ,, ബയോ യിൽ അവൻ രണ്ടു കാര്യമേ പറഞ്ഞുള്ളു " ഐ നോ, ഐ ആം നോട്ട് ക്വാളിഫൈഡ് ഫോർ ദിസ് ജോബ്, ബട്ട്, ഒരു ചാൻസ് തന്നാൽ, ഹി വിൽ ഗിവ് ഹിസ് തൗസൻഡ് പേഴ്സ്ന്റാജ് ടു ദിസ് കമ്പനി..
അനു: നൂറു ഒന്നുമില്ലാതെ അയാൾ നേരെ ആയിരത്തിൽ തന്നെ പിടിച്ചോ..
ഐഷ: അയാൾ അല്ലടീ, അവൻ..25 വയസ്സ് അടുത്ത് ആണ് പ്രായം.
അനു: ഓ, യങ് ബ്ലഡ്...
ഐഷ: മ്മ്,, എന്തോ, അവന്റെ കണ്ണിൽ ഞാൻ കണ്ടത്, നിശ്ചയദാർഢ്യവും, ഈ ജോലിക്ക് വേണ്ടിയുള്ള ഒരു കേണ അപേക്ഷയും കൂടെ ആയിരുന്നു.അനു,, ഒരു മാസം നിർത്തി പറഞ്ഞു വിടാം എന്ന് തന്നെ ആണ് ഞാൻ വിചാരിച്ചത്. ബട്ട്,, ലൈക് ഹി സെഡ് ഇൻ ഇന്റർവ്യൂ,,,വലിയ പഠിപ്പ് ഒക്കെ ഉള്ള എന്റെ പഴയ പി എ കൾ തോറ്റു നിർത്തി പോയിടത്തു ആണ് അവൻ..
അനു ഒന്ന് ഇരുത്തി മൂളി: എനിക്കും ഒന്ന് കാണണമല്ലോ അവനെ,, നീ ഒരുത്തനെ ഇങ്ങനെ പുകഴ്ത്തണം എങ്കിൽ അവനെ ഒന്ന് കണ്ടല്ലേ പറ്റൂ..
അനു പറഞ്ഞു തീർന്നതും ഐഷ ഫോൺ എടുത്തു ഹരിയുടെ ഫോൺ നമ്പർ ഡയൽ ചെയ്തു..
അനു: എടി, ഇന്ന് തന്നെ വേണം എന്നല്ല ഞാൻ പറഞ്ഞത്.. സമയം എട്ടര കഴിഞ്ഞു..
ഐഷ ഉറക്കെ: സൊ വാട്ട്,, ഹി ഈസ് മൈ പി എ.. എനിക്ക് വേണ്ടി ആണ് അവൻ പണിയെടുക്കുന്നത്.. അതിന് ആണ് അവനു ശമ്പളവും കൊടുക്കുന്നത്..
അനു
💬 Comments
View all comments