Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
ഐഷുവിന്റെ കണ്ണിൽ സൂക്ഷിച്ചു നോക്കി: പുറത്തു ചാടിയല്ലോ, banshee ( ബാൻ ഷീ)..
രണ്ടുപേരും പരസ്പരം നോക്കി ചിരിക്കുന്നതിനിടയിൽ ഹരി ഫോൺ അറ്റൻഡ് ചെയ്തു..
ലൗഡ് സ്പീക്കറിൽ തന്നെ ആണ് ഐഷ ഫോൺ ഇട്ടത്..
സംഭാഷണം ഇംഗ്ലീഷിൽ ആണ്, അല്ലെങ്കിൽ മിക്സ്,, മലയാളത്തിൽ തന്നെ എഴുതാൻ നോക്കാം, ചിലയിടത്തു അല്പം മിക്സ് ചെയ്തു എഴുതിയാലേ, അതിന്റെ ഒരു ഭാവം കിട്ടുള്ളു എന്ന് വിശ്വസിക്കുന്നു..
ഐഷ : വേർ ആർ യു, നൗ.
ഹരി: ഓഫീസിൽ നിന്നും ഇറങ്ങി മാം.
ഐഷ: എന്റെ ഓഫീസിൽ, ഐ പാട് ഇരിപ്പുണ്ട്, അതു ഞാൻ പറയുന്ന അഡ്രസ്സിൽ കൊണ്ട് വരണം.
ഹരി: ഇപ്പോഴോ മാം...
ഐഷയുടെ സംസാര രീതി ആകെ മാറി ഇത് കേട്ടിട്ട്..
ഐഷ: അതെന്താ, ഇപ്പോൾ കൊണ്ട് വരാൻ ബുദ്ധിമുട്ട് ഉണ്ടോ..
ഹരി: അതല്ല മാം..
ഐഷ: പിന്നെ.. ഗോ ഗെറ്റ് ഇറ്റ് നൗ, ആൻഡ് ബ്രിങ് ഇറ്റ് ടു ദി അഡ്രസ് നൗ...
ഹരി: സോറി മാം,,,ഓക്കേ മാം..
അനു: അല്പം മയം ആവട്ടോ, രാത്രി ഈ സമയത്തു ഒരാൾക്ക് പണി കൊടുക്കുമ്പോൾ, അതും ഒരു ആവശ്യവും ഇല്ലാതെ, കൊണ്ട് വരണം എന്നുള്ളതിന് പകരം, കൊണ്ട് വരാമോ എന്ന് ചോദിക്കുന്നതിനു തെറ്റൊന്നുമില്ല..
ഐഷ അല്പം ഗൗരവത്തോടെ: ഇങ്ങനെ ഒക്കെ പറ്റൂ,, അല്ലേൽ ഇട്ടിട്ടു പോവട്ടെ അവൻ ജോലി. ഞാൻ കാരുണ്യം കാണിച്ചു കിട്ടിയ ജോലി അല്ലെ അവനു, അല്പം ഒന്ന് താഴ്ന്നു കൊടുത്താൽ, തലയിൽ കയറും എല്ലാം..
അനു: വല്ലാത്തൊരു സാദനം തന്നെഡീ നീ. അഞ്ചു മിനിട്ട്
💬 Comments
View all comments