Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
മുന്നേ നന്നായി പുകഴ്ത്തിയ അവനെ ആണ് ഇപ്പോൾ.. അതും അവൻ ഒന്നും പറഞ്ഞിട്ട് കൂടെ ഇല്ല, ഏതൊരു കോമൻ മാനും പെട്ടെന്ന് പറയുന്ന മറുപടി അല്ലെ അവൻ പറഞ്ഞുള്ളു..
ഐഷ: എന്താ, മാഡത്തിന് അവനെ കൊണ്ട് അനാവശ്യ പണി എടുപ്പിക്കുന്നതിനു അവന്റെ വക്കാലത്തു എടുക്കാൻ ഉള്ള പ്ലാൻ ഉണ്ടോ...
അനുവിന്റെ ശബ്ദവും മാറി: നീ എന്തിനാ എന്നോട് ചാടുന്നത്, അത് നിന്റെ ഓഫീസിലെ സ്റ്റാഫി ന്റെ അടുത്ത് വച്ചാൽ മതി. അതോ നിന്റെ കമ്പനിയുടെ ലീഗൽ ടീമിൽ നിന്ന് എന്നെയോ, എന്റെ കമ്പനിയേയോ മാറ്റുമെന്നുള്ള ഭീഷണി വല്ലതും ആണോ.. ആണേൽ കയ്യിൽ വച്ചോ അത്.. പേടിപ്പിക്കാൻ വരണ്ട,, ഒരുത്തന്റെയും സഹായം ഇല്ലാതെ ആണ് ഈ അനു ജോസഫ്, ഇന്നിവിടെ ഇരിക്കുന്നത്, അല്ലാതെ, കുറച്ചു വർഷങ്ങൾക്ക് മുൻപ് നിന്നെ പരിചയപ്പെട്ട ബലത്തിൽ അല്ല..
അനുവും, ഐഷയും പരസ്പരം കണ്ണോട് കണ്ണ് നോക്കി ദേഷ്യത്തിൽ ഇരുന്നിടത്തിരുന്നു..
അനുവിന്റെ ഫ്ലാറ്റിലെ ഹാളിൽ തിങ്ങി നിറഞ്ഞ ടെൻഷൻ, രണ്ടു പെൺ കടുവകൾ, ഇപ്പോൾ ഏറ്റുമുട്ടും എന്ന് തോന്നിച്ച നിമിഷങ്ങൾക്ക് അവസാനം ഇട്ട് ഐഷ ചോദിച്ചു: ഒന്ന് കത്തിച്ചാലോ...
അനു: ലൈറ്റ്സ് ഇല്ല,, ക്ലാസ്സിക് മാത്രേ ഉള്ളു..
ഐഷ: അതെന്താ, പുക ഉള്ളിലേക്ക് ഉറങ്ങില്ലേ...
കുറച്ചു നിമിഷങ്ങൾ കൂടെ പരസ്പരം നോക്കി, ഒരു പൊട്ടിച്ചിരിയിലേക്ക് വഴി മാറി ഇരുവരും...
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു ബുക്ക് ഫെസ്റ്റിനടിയിലാണ് ഐഷയും, അനുവും കണ്ടു മുട്ടുന്നത്. അവസാന കോപ്പിക്ക് വേണ്ടി പിടി വലിയിൽ തുടങ്ങിയ സൗഹൃദം. സൗഹൃദം പിന്നെ അങ്ങ് വളർന്നു, എന്തും എല്ലാം പരസ്പരം തുറന്നു
💬 Comments
View all comments