Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
കൂട്ട്.
പ്രായം കൂടും തോറും, ബുക്കുകൾ ആയി പിന്നെ ഫൈസിയുടെ കൂട്ടുകാർ. വായനയായി മാറി അവന്റെ ലോകം. ആ ലോകത്തിലേക്ക് ആണ് ഹരി പതിയെ കാലെടുത്തു വച്ചു നടന്നു അടുത്തത്.
ആളും ബഹളത്തിന്റെയും നടുവിൽ നിന്നും എങ്ങിനെയെങ്കിലും രക്ഷ പ്പെടാൻ വേണ്ടി വഴി നോക്കുമ്പോൾ ആണ് ഹരിയെ ഫൈസി പാർട്ടിയിൽ കണ്ടത്.
" ഇത്രയും ആൾക്കാർ തന്റെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യാൻ വന്നു നിൽക്കുമ്പോൾ, ഓടി ഒളിക്കുന്നത് ശരിയല്ല എന്ന് ഹരി കാതിൽ പതിയെ പറഞ്ഞത് കൊണ്ടാണ്, അവിടെയും ഇവടെയും ആയി ഫൈസി കടിച്ചു പിടിച്ചു നിന്നത്.
ഹരി ഇതിനു മുന്നേ ഒരുവട്ടം ആയിഷ കേൾക്കാതെ നാഫീസയുടെ കാതിൽ പറഞ്ഞത് തന്നെ ഇന്നും പറഞ്ഞു : അവന്റെ പിന്നാലെ ഇങ്ങനെ നടക്കാതെ ഉമ്മ. എന്തെങ്കിലും വേണം എങ്കിൽ അവൻ പറഞ്ഞോളും.
ഹരി ഉണ്ടെങ്കിൽ വാ തോരാതെ സംസാരിക്കുന്ന ഫൈസി, സംസാരത്തിനിടയിലാണ് ഹരിയുടെ മുഖത്ത് ഒരു മ്ലാനത കാണുന്നത്..
ഫൈസിയുടെ നിർബന്ധത്തിന് വഴങ്ങി, ഹരി അവസാനം ഇന്ന് ഓഫീസിൽ അവസാന നിമിഷം ഉണ്ടായ കഥ പറഞ്ഞു.
" എടാ ഹരി " എന്നും പറഞ്ഞു ഒറ്റ അടിയായിരുന്നു ഫൈസി, ഹരിയുടെ തുടയിൽ....
ഹരി : നിനക്ക് തമാശ.. ഇത് കറങ്ങി തിരിഞ്ഞു ഞാൻ കുഴിയിൽ ചാടുമോ എന്നാ എന്റെ പേടി..
ഫൈസി : ഒരു പെണ്ണ് നിന്നെ പിടിച്ചു കിസ്സ് അടിച്ചതിനു നീ എങ്ങിനെ കുഴിയിൽ വീഴാനാ.....
ഹരി : നിനക്ക് അത് പറയാം. നാളെ ചെല്ലുമ്പോൾ ഞാൻ പിടിച്ചു കിസ്സ് അടിച്ചു എന്ന് മാറ്റിയാലോ ദീപ്തി. എല്ലാവരും
💬 Comments
View all comments