0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

ആൾക്കാർ നോക്കുന്നു.

വീണ ആയിഷയുടെ കൈ പിടിച്ചു വലിച്ചു നടന്നു. ആയിഷ നടന്നു കൊണ്ട് ഹരിയെ നോക്കി പറഞ്ഞു : ഇതെന്താ എന്ന് അറിയാതെ, ഇവിടെ നിന്ന് ഇളകാൻ പാടില്ല നീ..

വീണ ആയിഷയെ കൂട്ടി ഒരു ഭാഗത്തു മാറി നിന്നു. ഒപ്പം അനു വക്കീലും ചേർന്നു.

ഹരി പതിയെ സമയം എടുത്തു തല പൊന്തിച്ചു അങ്ങോട്ട്‌ നോക്കിയപ്പോൾ കണ്ടത്, വയർ പൊത്തി പിടിച്ചു ചിരിക്കുന്ന വക്കീലിനെയും, വാ പൊത്തി ചിരിക്കുന്ന വീണയെയും, ചിരി അടക്കാൻ പാട് പെട്ട് തനിക്കു നേരെ നോക്കുന്ന ആയിഷയെയും ആണ്.

വീണ ചേച്ചി കൈ കൊണ്ട് തന്നെ വിളിക്കുന്നത് കണ്ട്, ഹരി പതിയെ നടന്നു.

നടന്നു മൂവർ സംഘത്തിന്റെ മുന്നിൽ എത്തിയ ഹരി മുഖത്ത് നോക്കാനാവാതെ തല താഴ്ത്തി നിന്നു.

അനു : ഹരീ, നാളെ എന്റെ ഓഫീസുമായി കോൺടാക്ട് ചെയ്താൽ,, എന്റെ ഫീ ഡീറ്റെയിൽസ് അവർ പറഞ്ഞു തരും.

ഹരി അനുവിനെ നോക്കി, എന്തിനാണ് എന്നുള്ള ചോദ്യത്തോടെ.

അനു: ഞാൻ ആണുങ്ങളുടെ കേസും എടുക്കൂടാ. നിന്റെ കേസ് ഞാൻ നടത്തി, നിനക്ക് നീതി നടപ്പാക്കി തന്നിരിക്കും.

ആയിഷ ചിരി ചുമയിൽ ഒതുക്കിയപ്പോൾ, വീണ ഉറക്കെ തന്നെ ചിരിച്ചു.

" അയ്യോ, ചോര".. അനു പെട്ടെന്ന് ഉറക്കെ പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി, ഹരി അടക്കം. എല്ലാവരും അനുവിനെ നോക്കി, എവിടെയാ ചോര എന്നറിയാൻ..

അനു ഹരിയുടെ മുഖത്തിന്‌ നേരെ വിരൽ ചൂണ്ടി, ഹരിയുടെ ചുണ്ടിന്റെ അറ്റത്ത് തൊട്ടിട്ടു പറഞ്ഞു : ചോര ആണോ, ലിപ്സ്റ്റിക്ക് ആണോ...

ഹരി പല്ലുകടിച്ചു പറഞ്ഞു: വകീലെ....

💬 Comments

View all comments